2009-01-31 14:40:51

വിശുദ്ധ.നാടിനായി സമാധാന അള്‍ത്താര


 വി.നാട്ടിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിനു് ജറുസലെമില്‍ ഒരു പ്രത്യേക അള്‍ത്താര. പോളണ്ടിലെ സമാധാനരാജ്ഞിയുടെ സമൂഹമാണ് ഈ ആശയവുമായി മുന്നോട്ട് വന്നിരിക്കന്നത്.. ഈ പരിപാടിയുടെ വിജയത്തിനു് പാപ്പായുടെ ആശീര്‍വാദം വാങ്ങുന്നതിനു് അവര്‍ ആ പ്രത്യേക അള്‍ത്താരയുമായി വത്തിക്കാനില്‍ വരികയുണ്ടായി. ആ അള്‍ത്താര ആശീര്‍വദിച്ച പാപ്പാ, വിശുദ്ധ നാട്ടിലെയെയും ലോകം മുഴുവനിലെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥന സദാ അതില്‍ നിന്നു് ഉയരട്ടെയെന്നു് തദവസരത്തില്‍ ആശംസിച്ചു. ആ അള്‍ത്താരയുമായി പോളണ്ടിലെയെയും, ജര്‍മ്മനിയിലെയും മരിയന്‍ പ്രാര്‍ത്ഥാനാലയങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയശേഷം വിശുദ്ധനാട്ടിലേയ്ക്കു് കൊണ്ടുപോയി അതു് ജറുസലെമിലെ കുരിശിന്‍െറ വഴിയിലെ നാലാം സ്ഥലത്തുള്ള അര്‍മ്മേനിയന്‍ കത്തോലിക്കാസഭയുടെ കപ്പേളയില്‍ സ്ഥാപിക്കും.







All the contents on this site are copyrighted ©.