2009-01-30 15:54:21

ക്രൈസ്തവര്‍ സ്നേഹത്തിന്‍െറ മഹത്തായ മാതൃക കാട്ടണമെന്നു്, പാപ്പാ


ക്രൈസ്തവര്‍ സ്നേഹത്തിന്‍െറ മഹത്തായ മാതൃക കാട്ടണം. എല്ലാവരോടും ഔല്‍സുക്യത്തോടും, ധാരണയോടും, ഐക്യദാര്‍ഢ്യത്തോടും വര്‍ത്തിക്കണം. എല്ലാവരെയും കുടുബാംഗങ്ങളെ പോലെ കരുതണം. അജപാലകര്‍ ശക്തരും അതെസമയം വാത്സല്യനിര്‍ഭരരായ പിതാക്കന്മാരായിരിക്കണം. ക്രൈസ്തവര്‍ ഇനി വിദേശീയരോ, അതിഥികളോ അല്ല മറിച്ചു് വിശുദ്ധരോടെത്ത് സഹപൗരമാരും, ദൈവഭവനത്തിലെ കുടുബാംഗങ്ങളും ആണ്. ക്രൈസ്തവമതം എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടതും, ദൈവസ്നേഹത്തിനു് സാക്ഷൃം വഹിക്കുന്നതുമായ ഒരു മതമാണ്. അതിനാല്‍ ക്രൈസ്തവര്‍ ആര്‍ക്കും അപകീര്‍ത്തി വരുത്തരുത്. അവര്‍ എപ്പോഴും സമാധാനപ്രിയരും, മറ്റുള്ളവരോട് ഔല്‍സുക്യമുള്ളവരും, എല്ലാവര്‍ക്കും നന്മ ചെയ്യുന്നവരും ആയിരിക്കണം. പൊതുകുടിക്കാഴ്ചാപ്രഭാഷണത്തില്‍ വി.പൗലോസ് തിമോത്തേയോസിനും, തീത്തോസിനും എഴുതിയ ലേഖനങ്ങളെ വിശദീകരിക്കവെ അപ്പസ്തോലന്‍െറ മാതൃകയുടെ ചുവടുപിടിച്ചു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പ.ആത്മാവുമായുള്ള സംവാദത്തില്‍ പഠിപ്പിക്കുന്നതിനും, തെറ്റുകളെ തിരുത്തുന്നതിനും, നീതി അഭ്യസിപ്പിക്കുന്നതിനും ആവശ്യമായ പ്രകാശം സ്വീകരിക്കുന്നതിനും ആയിട്ടായിരിക്കണം ബൈബിള്‍ വായിക്കുക. പാപ്പാ തുടര്‍ന്നു- നമ്മില്‍ വസിക്കുന്ന പ.ആത്മാവിന്‍െറ ശക്തിയാല്‍ അപ്പസ്തോലികവിശ്വാസത്തിന്‍െറ പൈതൃകം അഭംഗുരം സംരക്ഷിക്കപ്പെടണം. ആ നിക്ഷേപത്തെ അപ്പസ്തോലികപാരമ്പര്യത്തിന്‍െറ രത്നചുരുക്കമായി പരിഗണിക്കുകയും, സുവിശേഷപ്രഘോഷണവിശ്വസ്തയുടെ മാനണ്ഡമായി കരുതുകയും വേണം.ബൈബിള്‍ മനസ്സിലാക്കുന്നതിനും, അതില്‍ ദൈവത്തിന്‍െറ സ്വരം ശ്രവിക്കുന്നതിനും അവശ്യവ്യവസ്ഥയായി പൗലോസ് അപ്പസ്തോന്‍െറ മേല്‍പറഞ്ഞ ലേഖനങ്ങള്‍ അപ്പസ്തോലികപ്രഘോഷണം അതായത് പാരമ്പര്യത്തെ ചൂണ്ടിക്കാട്ടുന്നു







All the contents on this site are copyrighted ©.