2009-01-29 14:38:27

മൂല്യങ്ങള്‍ ജീവിക്കുക, പ.പിതാവ് കത്തോലിക്കാസാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു.


.

വിശ്വാസത്തിനു് ജീവിതംകൊണ്ട് സാക്ഷൃം വഹിക്കുവാന്‍ പോപ്പു് ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരെ ഉദ്ബോധിപ്പിക്കുന്നു. പല കാര്യങ്ങളും- ശാസ്ത്രവും, സാങ്കേതികവിദ്യയും, സമ്പദ്സ്ഥിതിയും, എന്നാല്‍ ഏറ്റം ആഴത്തില്‍ സംസ്കാരവും വളരെ പരിവര്‍ത്തനങ്ങള്‍ക്കു് വിധേയമായിരിക്കുന്നു. വ്യക്തിയുടെ ഔന്നിത്യത്തേടുള്ള ആദരവിലും, സമൂഹത്തിന്‍െറ നിലനില്പിനു് അനിവാര്യമായ നീതി, സത്യം, സ്വാതന്ത്ര്യം, ഐക്യദാര്‍ഢ്യം തുടങ്ങിയവയെ അധികരിച്ച ബോധ്യത്തിലും, വളരെ വികലതകള്‍ കടന്നുകുടിയിരിക്കുന്നു. ഈ പരിതാപകരമായ അവസ്ഥയില്‍ സുവിശേഷത്തില്‍ വേരുറപ്പിക്കപ്പെട്ടിരിക്കുന്ന തത്വങ്ങളുടെ പൈതൃകത്തില്‍ നങ്കുരമുറപ്പിച്ചു് നീങ്ങുക മാധ്യപ്രവര്‍ത്തകര്‍ക്കു് വളരെ ആയാസകരമാണ്. ഉത്തരവാദിത്വബോധത്തോടും, സമര്‍പ്പണചൈതന്യത്തിലും ധീരോദാത്തയോടെ നീങ്ങുക അവരുടെ വലിയ കടമയാണ്. സ്വാതന്ത്യം വെല്ലുവിളിക്കപ്പെടുകയും, സാമ്പത്തിക രാഷ്ട്രീയതാല്‍പര്യങ്ങള്‍ സേവനചൈതന്യത്തെയും പൊതുനന്മയ്ക്കായുള്ള ഔല്‍സുക്യത്തെയും പിന്‍തള്ളുകയും ചെയ്യുന്ന സങ്കീണ്ണകമായ ലോകത്തിലാണ് ഇന്നു് കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരാകുക. എന്നാല്‍ സുപ്രധാനമൂല്യങ്ങള്‍ ഒരു ഒത്തുത്തീര്‍പ്പിനും വിട്ടുകൊടുക്കരുത്.വ്യക്തിപരമായ നഷ്ടം സഹിക്കേണ്ടിവന്നാലും ഉദാത്താശയങ്ങളും, ഉയര്‍ന്ന നിലവാരവും കൈമോശം വരാന്‍ ഒരിക്കലും അനുവദിക്കരുത്. പ്രശാന്തമായ മനസ്സാക്ഷി വളരെ വിലപ്പെട്ട നിധിയാണെന്ന സത്യം സദാ മനസ്സില്‍ സൂക്ഷിക്കുക. ഇറ്റലിയിലെ കത്തോലിക്കാസാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരുടെ സംഘടനയുടെ അന്‍പതാം സ്ഥാപനവാര്‍ഷികത്തോടുനുബന്ധിച്ചു് അതിന്‍െറ പ്രസിഡന്‍റ് മാസ്സിമോ മിലോണെയ്ക്കു് അയച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനം കാണുന്നതു്.







All the contents on this site are copyrighted ©.