2009-01-29 14:30:18

പാപ്പായ്ക്കു് ഓസ്ട്രിയായിലെ മരിയാസ്വെന്‍ നഗരബഹുമതിപൗരത്വം


 
ഓസ്ട്രിയായിലെ മരിയാസ്വെന്‍ നഗരാധിപന്‍ ഹെല്‍മുട്ടു് പെട്രന്‍ ആ നഗരത്തിന്‍െറ ബഹുമതിപൗരത്വം നല്‍കി പാപ്പായെ ആദരിച്ചു.വത്തിക്കാനിലെത്തി പാപ്പായ്ക്കു് ആ ബഹുമതി നല്‍കിയപ്പോള്‍ മരിയാസ്വെന്‍ രുപതാസാരഥി ബിഷപ്പ് ഈഗന്‍ കാപ്പല്ലാരിയും ആ നഗരത്തിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദത്തിന്‍െറ റെക്ടര്‍ ഫാദര്‍ കാള്‍ സൗവ്വറും സന്നിഹിതരായിരുന്നു. മാരിസ്വെന്‍ നഗരത്തിലെ പൗരനായിരിക്കുന്നതും ദൈവമാതാവോടെത്തു് ജീവിക്കുന്നതും തനിക്കു് വളരെ സന്തോഷപ്രദമാണെന്നു് ബഹുമതിസ്വീകരണാനന്തരം നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ പരസ്താവിച്ചു. മരിയസ്വെല്ലിനു് വെറും ഒരു സ്ഥലമെന്നതിലുപരി വലിയ ഒരു സവിശേഷതയുണ്ട് പ.പിതാവ് തുടര്‍ന്നു നുറ്റാണ്ടുകളായുള്ള വിശ്വാസത്തിന്‍െറയും പ്രാര്‍ത്ഥനയുടെയും ആയ തീര്‍ത്ഥാടനത്തിന്‍െറ ഒരു സജീവചരിത്രം അതിനുണ്ട്. ഒപ്പം ആ നഗരം മനുഷ്യന്‍െറ ഒരു വലിയ സമസ്യയ്ക്കു് ഉത്തരം നല്‍കുകയാണ്. ദൈവം ഉണ്ട്. തന്‍െറ മാതാവിലൂടെ നമ്മോടെത്തായിരിക്കുവാന്‍ അവിടുന്നാഗ്രഹിക്കുകയും ചെയ്യുന്നു. അതാണ് മനുഷ്യന്‍ ഉന്നയിക്കുന്ന ദൈവത്തെ സംബന്ധിച്ച സമസ്യയ്ക്കു് ആ നഗരം നല്‍കുന്ന ഉത്തരം. ആത്മീയമായി ആ മരിയന്‍കേന്ദ്രത്തിലായരിക്കുവാനാഗ്രഹിക്കുന്ന തനിക്കു് ഇനി മുതല്‍ നിയമത്തിന്‍െറ ബലത്താല്‍ അതു് ബാഹ്യമായും സാധിക്കും .പ.അമ്മയുടെ മഹത്വം ഏറ്റം വ്യക്തമായി പ്രകടമാകുന്നതു് അവളുടെ ചെറിയവരോടുള്ള ആഭിമുഖ്യത്തിലാണ്. അവള്‍ അവര്‍ക്കാണ് ഏറ്റം സമീസ്ഥയായാരിക്കുന്നതു്. അതിനാല്‍ നമുക്കു് ഏതു് സാഹചര്യത്തിലും അവളിലേയ്ക്കു് തിരിയാനാവും ആത്മനാ അവളോടെപ്പമായിരിക്കുവാനും സാധിക്കും.







All the contents on this site are copyrighted ©.