2009-01-28 14:11:30

മാസിഡോണിയായുടെ പ്രസിഡന്‍റ് ബ്രാന്‍കോ ക്രവെന്‍കോവിസ്കി വത്തിക്കാന്‍ സന്ദര്‍ശിച്ചു.


മാസിഡോണിയായുടെ പ്രസിഡന്‍റ് ബ്രാന്‍കോ ക്രവെന്‍കോവിസ്കി വത്തിക്കാനിലെത്തി പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. യൂഗോസ്ലാവിയായില്‍ നിന്നു് അന്നാട് 1991 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചതു്. ആ നാടിന്‍െറ സ്വാതന്ത്ര്യം അംഗീകരിക്കുവാന്‍ അന്താരാഷ്ട്രസമൂഹം ആദ്യം വിമുഖത കാട്ടി.അപ്പോള്‍ ആശ്വാസം പകരുമാറ് പ.സിംഹാസനം കാട്ടിയ ഔല്‍സുക്യത്തിനും ധാരണയ്ക്കും പ്രസിഡന്‍റ് പാപ്പായ്ക്കു് നന്ദി പറഞ്ഞു. സ്വതന്ത്രയായ മാസിഡോണിയ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അതായതു് 1994 ല്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. പ.പിതാവുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്‍റ് ബ്രാന്‍കോ ക്രെവന്‍കോവിസ്കി വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീയോ ബെര്‍ത്തെണെ, വിദേശബന്ധകാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമിന്‍ക്വോ മംബര്‍ത്തി എന്നിവരെയും സന്ദശിച്ചു







All the contents on this site are copyrighted ©.