2009-01-28 14:03:07

പ്രയോഗക്ഷമമായ ശാസ്ത്രീയപുരോഗതി മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുക, പാപ്പാ


 പ്രയോഗക്ഷമമായ ശാസ്ത്രീയപുരോഗതി പൊതുനന്മയുടെയും, മനുഷ്യന്‍െറ അന്യാധീനപ്പെടുത്താനാവാത്ത ഔന്നിത്യത്തിന്‍െറയും സേവനാര്‍ത്ഥം ഉപയോഗിക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഉദ്ബോധിപ്പിക്കുന്നു. വത്തിക്കാനായുള്ള ഫ്രാന്‍സിന്‍െറ പുതിയസ്ഥാനപതി സ്റ്റാന്‍സ്ലാസ് ലെഫെബ്രെയൂടെ സാക്ഷിപത്രം വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വച്ചു് സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ്, ശാസ്ത്രീയപുരോഗതിയെ അധികരിച്ച തന്‍െറ കാഴ്ചപ്പാട് പാപ്പാ വെളിപ്പെടുത്തിയതു്. സമാധാനസംരക്ഷണത്തിലും പരിപോഷണത്തിലും മതാന്തരസംവാദം വളരെ പ്രസക്തമാണ് പാപ്പാ തുടര്‍ന്നു- എല്ലാമതസമൂഹങ്ങളുമായും ചിന്താരീതികളുമായും സംവാദം നടത്തുവാനും, അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനും സഭ ഏറെ ഔല്‍സുക്യവതിയാണ്. സമൂഹങ്ങളെ പരസ്പരം വിരുദ്ധചേരിയിലാക്കുന്നുത് തടഞ്ഞ്, മനുഷ്യവ്യക്തിയുടെ ഉദാത്തമൂല്യം അംഗീകരിക്കുവാനും, അക്രമത്തിനും ദീകരതയ്ക്കും യുദ്ധത്തിനും എതിരായനിലപാട് സ്വീകരിക്കുവാനും, നീതിയും സമാധാനവും പരിപോഷിപ്പിക്കുവാനും, സമാധാനത്തിനായി നിലക്കൊള്ളുന്ന മതങ്ങള്‍ ജനങ്ങളെ പ്രചോദിപ്പിക്കും. ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം ആഴപ്പെടുന്ന ഈ ഘട്ടത്തില്‍ ഏറ്റവും വേധ്യരായവരില്‍ രാഷ്ട്രവും, സമൂഹവും കുടുതല്‍ ഔല്‍സുക്യം കാട്ടണം. ലോകത്തിന്‍െറ വിവിധഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍ സഹനങ്ങള്‍ക്കും വേദനയ്ക്കും കാരണമാകുകയാണ്. എന്നാല്‍ ആ സാഹചര്യത്തിലും ഭാവാത്മകമായ ഒരു വസ്തുതയുടെ പശ്ചാത്തലം നമുക്കു് കാണാനാവും. മനുഷ്യവ്യക്തിയെ കേന്ദ്രമാക്കിയ ഒരു നവസാമ്പത്തികവ്യവസ്ഥിതിക്കു് രുപമേകുവാനും, പഴയതും പുതിയതുമായ പട്ടിണിയുടെയെല്ലാ രുപങ്ങളെയെയും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സഹായിക്കുന്ന ഒരു തിരുത്തല്‍ശക്തി ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് ഉരുത്തിരിയുകയാണ്







All the contents on this site are copyrighted ©.