2009-01-27 16:31:36

നിരന്തരമാനസാന്തരത്തിനു് ക്രൈസ്തവര്‍ സന്നദ്ധരാകുമ്പോള്‍ ക്രൈസ്തവൈക്യം സാധിക്കമെന്നു് പാപ്പാ


 ഉത്ഥിതനായ ക്രിസ്തുവുമായുള്ള കുടിക്കാഴ്ചയിലാണ് പൗലോസിന്‍െറ മാനസാന്തരം പക്വമായതു്. പൗലോസിന്‍െറ അസ്തിത്വത്തെ സമൂലം പരിവര്‍ത്തിപ്പിച്ച ഒരു സംഗമമായിരുന്നു അത്. സുവിശേഷത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് സാവൂള്‍ മാനസാന്തരപ്പെട്ടത്. യേശുക്രിസ്തു മരിച്ചു് ഉത്ഥിനായെന്നും, അതിലൂടെ അവിടത്തെ ദൈവികകൃപയുടെ പ്രകാശം അനാവരണം ചെയ്യപ്പെട്ടെന്നും വിശ്വസിക്കുന്നതിലൂടെയാണ് സാവൂളിന്‍െറ എന്നപോലെ നമ്മുടെയും മാനസാന്തരം സംഭവിക്കുക. വി..പൗലോസിന്‍െറ മാനസാന്തരത്തിരുനാള്‍ദിനത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തില്‍ പോപ്പു് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. നിയമപ്രകാരമുള്ള സദ്പ്രവര്‍ത്തികള്‍ വഴിയല്ല മറിച്ചു് ക്രിസ്തുവിന്‍െറ മരണോത്ഥാനത്തിന്‍െറ യോഗ്യതകളാണ് തന്‍െറ രക്ഷയെന്നു് പൗലോസിനു് ബോധ്യം വന്നു. എനിക്കായി യേശു കുരിശില്‍ മരിച്ചു, അവിടുന്നു് ഉത്ഥാനം ചെയ്തു , ഇന്നു് എന്നോടെത്തു് എന്നില്‍ വസിക്കുന്നു എന്നു് വിശ്വസിക്കുന്നതാണ് മാനസാന്തരം. പാപ്പാ തുടര്‍ന്നു- അവിടത്തെ പൊറുതിക്കു് എന്നെ സമര്‍പ്പിച്ചു്, അവിടത്തെ കരങ്ങളാല്‍ നയിക്കപ്പെടുന്നതിനു് വിട്ടുകൊടുത്തു്, അഹങ്കാരത്തിന്‍െറയും പാപത്തിന്‍െറയും അസത്യത്തിന്‍െറയും സ്വാര്‍ത്ഥതയുടെയും എല്ലാ തെറ്റായ നിശ്ചയങ്ങളുടെയും ദൂഷിതവലയത്തില്‍ നിന്നു് പുറത്തു വന്നു്, അവിടത്തെ സ്നേഹത്തിന്‍െറ സമ്പന്നതയറിയുവാനും അതില്‍ ജീവിക്കുവാനും സാധിക്കും.







All the contents on this site are copyrighted ©.