2009-01-26 14:02:56

ആര്‍ച്ചുബിഷപ്പു് മാര്‍ഷല്‍ ലെഫെബ്രെ അഭിഷേചിച്ച നാലു മെത്രാന്‍മാര്‍ക്കു് മഹറോന്‍ ശിക്ഷയില്‍ നിന്നു് വിമുക്തി


  പാപ്പായുടെ അനുമതി കുടാതെ ആര്‍ച്ചുബിഷപ്പ് മാര്‍ഷല്‍ ലെഫെബ്രെ മെത്രാന്‍മാരായി അഭി,ഷേചിച്ച ‍ നാലുപേര്‍ക്കും മഹറോന്‍ ശിക്ഷയില്‍ നിന്നു് വിമുക്തി.. പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ അനുവാദത്തോടെ മെത്രാന്‍മാര്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് അതിനെ സംബന്ധിച്ച രേഖ പുറപ്പെടുവിച്ചത്. വി.പത്താം പീയൂസിന്‍െ വൈദികദ്രാതൃത്വം എന്ന സമൂഹത്തിന്‍െറ സുപ്പിരീയര്‍ ജനറല്‍ ബെര്‍നാര്‍ഡ് ഫെല്ലായി, ബെര്‍നാര്‍ഡ് തിസ്സിയര്‍ ദെ മല്ലേറെയിസ്, റിച്ചാര്‍ഡ് വില്യംസണ്‍, അല്‍ഫോന്‍സാ ദെല്‍ ഗല്ലറേത്താ എന്നിവരാണ് ആ നാലു മെത്രാന്‍മാര്‍. ഫ്രഞ്ച്മെത്രാപ്പോലീത്താ മാര്‍ഷെല്‍ ലെഫെബ്രെ 1988 ജൂലൈ ഒന്നാം തീയതിയാണ് ആ അഭിഷേകകര്‍മ്മം നടത്തിയതു്. സഭയുടെ കാനന്‍നിയമനുസരിച്ചു് പാപ്പായുടെ അനുവാദം കുടാതെ മെത്രാഭിഷേകകര്‍മ്മം നിര്‍വഹിക്കുന്നവരും, അഭിഷേചിതരാകുന്നവരും അതിനാല്‍ തന്നെ മഹറോന്‍ ശിക്ഷയ്ക്കു് വിധേയരാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍െറ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചുള്ള പുതിയ ആരാധനക്രമത്തെ നിരാകരിക്കുന്ന വി.പത്താംപീയൂസിന്‍െറ ആ സമൂഹത്തിലെ വൈദികര്‍ ഇന്നും പഴയ ലത്തീന്‍ കുര്‍ബാനയാണ് അര്‍പ്പിക്കുന്നതു്. കത്തോലിക്കാസഭയോടും, പാപ്പായോടും പൂര്‍ണ്ണൈക്യം പ്രഖ്യാപിച്ചുകൊണ്ട് ആ നാലു മെത്രാന്‍മാരും നടത്തിയ പ്രഖ്യാപനത്തിന്‍െറ വെളിച്ചത്തിലാണ് അവരുടെ ശിക്ഷ പ.സിംഹാസനം പിന്‍വലിച്ചത്. കത്തോലിക്കരായി നിലക്കൊള്ളുവാനും, കത്തോലിക്കാസഭയാകുന്ന നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍െറ സഭയുടെ സേവനാര്‍ത്ഥം പ്രവര്‍ത്തിക്കുവാനും തങ്ങള്‍ പ്രതിബദ്ധരാണെന്നു് പ്രഖ്യാപിക്കുന്നയവര്‍, സഭയുടെ പ്രബോധനങ്ങളെ പുത്രസഹജമായ സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്നും, വി.പത്രോസിന്‍െറ പിന്‍ഗാമികളുടെ പ്രാഥമ്യവും സവിശേഷാധികാരങ്ങളും തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും അതില്‍ വ്യക്തമാക്കുന്നു.







All the contents on this site are copyrighted ©.