2009-01-24 15:54:58

ബിഷപ്പു് ഇഞ്ഞാസിയേ ജോസഫ് തൃതീയന്‍ യൂഹന്നാസ് അന്ത്യോക്യന്‍ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ്


 അന്ത്യോക്യന്‍ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസായി ബിഷപ്പ് ഇഞ്ഞാസിയേ ജോസഫ് തൃതീയന്‍ യൂഹന്നാസ് തെരഞ്ഞെടുക്കപ്പെട്ടു. റോമില്‍ ഈ മാസം 18 മൂതല്‍ 20 വരെ തീയതികളില്‍ നടന്ന അന്ത്യോക്യന്‍ സഭയുടെ സിനഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തുത്. വിശുദ്ധനാട്ടിലും, ലെബനനിലും ,അതുപോലെ ആ പൗരസ്ത്യസഭ വേരുറിച്ചിട്ടുള്ള എല്ലായിടങ്ങളിലും സമാധാനത്തിന്‍െറ വിത്തു വിതയ്ക്കാന്‍ പാത്രിയര്‍ക്കീസിനെയും, സിനഡാംഗങ്ങളെയും സ്വീകരിച്ചയവസരത്തില്‍ പാപ്പാ ആഹ്വാനം ചെയ്തു. ഗതക്കാലത്തെപ്പോലെ വിശ്വാസം ജീവിക്കുവാനും, അതിനു് സാക്ഷൃം വഹിക്കുവാനും ആ സഭയിലെയംഗങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടു പോപ്പു് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- തങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ പൗരസ്ത്യസഭാസമൂഹങ്ങള്‍ ആയിരിക്കുന്ന സാമൂഹിക സഭാ പരിതോവസ്ഥകളില്‍ ഉള്‍ചേരണം. ആനുകാലികമനുഷ്യനോട് കുടുതല്‍ കാര്യക്ഷമമായി സംസാരിക്കുന്നതിനു് അത് പൗരസ്ത്യ പാശ്ചാത്യസഭകള്‍ക്കു് കാര്യക്ഷമമായ വേദിയും, അവസരവും ഒരുക്കും. അങ്ങനെ ക്രൈസ്തവര്‍ക്കു് മാനവികത അഭിമുഖീകരിക്കുന്ന അടിയന്തര വെല്ലുവിളികള്‍ ഭാവാത്മകമായി നേരിടുന്നതിനും, സമാധാനവും സാര്‍വ്വത്രികഐക്യദാര്‍ഢ്യവും കെട്ടിപ്പടുക്കുന്നതിനും, തങ്ങളിലെ വന്‍പ്രത്യാശയ്ക്കു് സാക്ഷൃമേകുവാനും സാധിക്കും.







All the contents on this site are copyrighted ©.