2009-01-24 14:23:39

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍ച്ചില്‍ അംഗോളയില്‍ ഇടയസന്ദര്‍ശനം നടത്തും


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍ച്ചില്‍ മദ്ധ്യാഫ്രിക്കന്‍നാടായ അംഗോളയില്‍ അപ്പസ്തോലികസന്ദര്‍ശനം നടത്തും. മാര്‍ച്ചു് 20 മുതല്‍ 23 വരെയുള്ള 4 ദിവസങ്ങളിലായിരിക്കും ആ സന്ദര്‍ശനം. അന്നാടിന്‍െറ വിദേശബന്ധകാര്യലായം പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതു്. അംഗോളയിലെ 14 കോടിജനതയില്‍ 70 ശതമാനം കത്തോലിക്കാരാണ്. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍മാരുടെ ആഫ്രിക്കയ്ക്കു് വേണ്ടിയുള്ള രണ്ടാം പ്രത്യേകസമ്മേളനത്തിന്‍െറ പ്രവര്‍ത്തനരേഖ നല്‍കുന്നതിനു് കാമറൂണും, അംഗോളയുടെ സുവിശേഷവല്‍ക്കരണത്തിന്‍െറ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചു് അന്നാടും സന്ദര്‍ശിക്കുമെന്നു് കഴിഞ്ഞ ഒക്ടോബറില്‍ പാപ്പാ അറിയിക്കുകയുണ്ടായി. ‘ആഫ്രിക്കയിലെ സഭ അനുര്ഞനത്തിന്‍െറയും, നീതിയുടെയും, സമാധാനത്തിന്‍െറയും സേവനാര്‍ത്ഥം’ എന്നതാണ് അടുത്ത ഒക്ടോബറിലെ മെത്രാമാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു് വേണ്ടിയുള്ള രണ്ടാം പ്രത്യേകസമ്മേളനത്തിന്‍െറ പരിചിന്തനപ്രമേയം. ആഫ്രിക്കയ്ക്കു് വേണ്ടിയുള്ള ഒന്നാം പ്രത്യേകസമ്മേളനം 1994 ലായിരുന്നു.







All the contents on this site are copyrighted ©.