2009-01-24 14:32:48

 ചൈനയിലെ സഭയുടെ സഹായാര്‍ത്ഥം ആവശ്യത്തിലിരിക്കുന്ന സഭയ്ക്കു് സഹായം എന്ന ഉപവിസംഘടന


 
ചൈനയിലെ വിസ്മരിക്കപ്പെടുന്ന കത്തോലിക്കരുടെ തുണയ്ക്കായി ‘ആവശ്യത്തിലിരിക്കുന്ന സഭയ്ക്കു് സഹായം’ എന്ന ഉപവി സംഘടന ഒരു ഫണ്ടുശേഖരണം നടത്തി. അന്താരാഷ്ട്രസന്നദ്ധസേവകരുടെ സര്‍ക്കാര്‍തിരസംഘടനയുട‍െ സഹായത്തോടെയായിരുന്നു ആ ധനശേഖരണം. 2008 ഡിസംബര്‍ 17 മുതല്‍ 2009 ജനുവരി 11 വരെയുള്ള കാലയളവിലാണ് അത് നടത്തിയതു്. ആ ഫണ്ടുശേഖരണത്തില്‍ 442,000 യൂറോ ലഭിച്ചു. ചൈനയില്‍ വത്തിക്കാനോട് വിശ്വസ്തത പുലര്‍ത്തുന്ന കത്തോലിക്കാസഭയുടെ സഹായാര്‍ത്ഥം നടത്തിയ ആ ധനശേഖരണത്തില്‍ 3741 ആളുകളും, സ്ഥാപനങ്ങളും പങ്കെടുത്തു. ദേവാലയങ്ങളുടെ നിര്‍മ്മിതിക്കും സംരക്ഷണത്തിനും, വൈദികവിദ്യാര്‍ത്ഥികളുടെയും സന്യസ്തരുടെയും പരിശീലനപരിപാടികള്‍ക്കും, മതാധ്യാപനപ്രവര്‍ത്തനങ്ങള്‍ക്കും ആയി ആ തുക വിനിയോഗിക്കുമെന്നു് ‘ആവശ്യത്തിലിരിക്കുന്ന സഭയ്ക്കു് സഹായം’ എന്ന ഉപവിസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഫ്രന്‍ജെസ്കോ ഹാവിയര്‍ മെനന്‍ഡെസ് റോസ് പ്രസ്താവിച്ചു. ധനശേഖരണത്തെ തുടര്‍ന്നു് ചൈനയിലെ സഭയെപ്പറ്റി ലോകത്തെ ബോധവല്‍ക്കരിക്കുന്നതിനു് ഒരു നാലുമാസപരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണെന്നു് അദ്ദേഹം പ്രസ്താവിച്ചു. വിശ്വാസത്തിനു് അതിരുകളില്ലന്നെ ബോധ്യത്തിലേയ്ക്കു് ചൈനയ്ക്കായുള്ള പരിപാടി തങ്ങളെ എത്തിച്ചിരിക്കുകയാണെന്നു് പ്രസ്താവിച്ച അദ്ദേഹം, ഏറെ സഹനങ്ങളിലൂടെ കടന്നുപോകുന്നയവരുടെ ഉദാത്തമാതൃക തങ്ങള്‍ക്കു് നവീകൃതശക്തിയും, തീക്ഷ്ണതയും നല്‍കുകയാണെന്നു് കുട്ടിചേര്‍ത്തു. പതിമൂന്നാം നുറ്റാണ്ടു മുതല്‍ കത്തോലിക്കാവിശ്വാസം ചൈനയില്‍ വേരുറച്ചെങ്കിലും ഇന്നത്തെ അവിടത്തെ സഭയുടെ ചരിത്രം വളരെ സങ്കീര്‍ണ്ണകമാണ്. 1957ല്‍ ചൈനയിലെ മതകാര്യലായം രുപമേകിയ വത്തിക്കാനോട് ബന്ധമില്ലാത്ത ദേശഭക്തസഭയെ മാത്രമേ അവിടത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നുള്ളൂ. വത്തിക്കാനോട് വിശ്വസ്തത പുലര്‍ത്തുന്ന സഭ സര്‍ക്കാരിന്‍െറ നിരന്തരപീഡനങ്ങള്‍ക്കു് വിധേയമാണ്







All the contents on this site are copyrighted ©.