2009-01-23 14:39:38

അലക്സാഡ്രിയായിലെ മുന്‍ കോപ്റ്റിക്ക് പാത്രിയര്‍ക്കീസ് സ്തേഫാനോസ് ദ്വിതീയന്‍ ഗട്ടാസ് നിര്യാതനായി.


അലക്സാഡ്രയായിലെ മുന്‍ കോപ്റ്റിക്ക് പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ സ്തേഫാനോസ് ദ്വിതീയന്‍ ഗാട്ടാസ് ചെവ്വാഴ്ച നിര്യാതനായി. അദ്ദേഹത്തിന്‍െറ നിര്യാണത്തിലെ ഖേദം അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സഭയുടെ വിശ്വസ്തനും തീക്ഷ്ണമതിയും ആയ സേവകന്‍ എന്നാണ് പാപ്പാ കര്‍ദ്ദിനാളിനെ വിശേഷിപ്പിച്ചതു്. 1920 ജനുവരി പതിനാറാം തീയതി ഈജിപ്തിലാണ് അദ്ദേഹത്തിന്‍െറ ജനനം. 1944 മാര്‍ച്ചു് ഇരുപത്തിയഞ്ചാം തീയതി വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 1967 മെയ് എട്ടാം തീയതി മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1986 ജൂണ്‍ ഒന്‍പതാം തീയതിയാണ് അദ്ദേഹം അലക്സാഡ്രിയായിലെ പാത്രിയര്‍ക്കീസായി നിയുക്തനായതു്. അതിനു മുന്‍പ് അദ്ദേഹത്തിന്‍െറ നാമം അന്‍ഡ്രയോസ് ഗാട്ടസ് എന്നായിരുന്നു. തന്‍െറ മുന്‍ഗാമി പാത്രിയര്‍ക്കീസ് സ്തേഫാനോസ് ഒന്നാമന്‍ സിദാറിസിനോടുള്ള ആദരവിന്‍െറയും, പൂര്‍വ്വാപരബന്ധൈക്യത്തിന്‍െറയും സൂചനയായി സ്തേഫാനോസ് ദ്വിതീയന്‍ ഗട്ടാസ് എന്ന പേരു് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 2001 ഫെബ്രുവരി ഇരുപത്തിയെന്നാം തീയതിയിലെ കണ്‍സിസ്റ്ററിയില്‍ പാത്രിയര്‍ക്കീസിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കു് ഉയര്‍ത്തി. അദ്ദഹത്തിന്‍െറ മരണത്തോടെ കര്‍ദ്ദിനാളമാരുടെ സംഖ്യ 189 ആയി താണു. അവരില്‍ 73 പേര്‍ 80 വയസ്സു കഴിഞ്ഞവരായതിനാല്‍ പാപ്പായുടെ തെരഞ്ഢെടുപ്പില്‍ വോട്ടവകാശമള്ളവര്‍ 116 പേര്‍ മാത്രമാണ്







All the contents on this site are copyrighted ©.