2009-01-22 13:56:41

വെനസ്വേലായിലെ അപ്പസ്തോലിക് നൂണ്‍ഷിയച്ചറിന്‍െറ നേരെ അക്രമം.


വെനസ്വേലായിലെ അപ്പസ്തോലിക് നൂണ്‍ഷിയച്ചര്‍ അക്രമിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആയിരുന്നു ആ സംഭവം. അജ്ഞാതരായ ഏതാനും പേര്‍ സൈക്കിളില്‍ വന്നു് കണ്ണുനീര്‍ഗ്യാസ് സിലണ്ടറുകള്‍ എറിയുകയായിരുന്നു. ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. വെനസ്വേലായിലെ അപ്പസ്തോലിക് നൂണ്‍ഷിയച്ചര്‍ ആക്രമിക്കപ്പെടുന്നത് ഇത് ആറാം പ്രാവശ്യമാണു്. അന്നാടിന്‍െറ പ്രസിഡന്‍റ് ഹൂഗോ ചാവസ്, പ്രസിഡന്‍റിന്‍െറ ഭരണകാലാവധി നീട്ടുവാന്‍ അനുവദിക്കുന്ന ഭരണഘടനാഭേഭഗതിയുടെ ഹിതപരിശോധന ഫെബ്രുവരി പതിനഞ്ചാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതെ ഭേഭഗതിയെ 2007 ലെ ഒരു ഹിതപരിശോധനയില്‍ ജനങ്ങള്‍ നിരാകരിച്ചതാണ്. അതിനാല്‍ അതെ വിഷയത്തെ സംബന്ധിച്ച മറ്റൊരു ഹിതപരിശോധന അസ്ഥാനത്താണെന്ന അഭിപ്രായത്തിലാണ് സഭാനേതനൃത്വം. സര്‍ക്കാര്‍വിമതരെ കണ്ണുനീര്‍ഗ്യാസ് പ്രയോഗിച്ചു് നേരിടാന്‍ പ്രസിഡന്‍റ് ഹൂഗോ ചാവസ് പോലീസിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അപ്പസ്തോലിക് നൂണ്‍ഷിയച്ചര്‍ ആക്രമണം. കുടാതെ രാജ്യത്ത് പല അനിഷ്ഠസംഭവങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.







All the contents on this site are copyrighted ©.