2009-01-20 14:31:19

ഫിന്‍ലന്‍ഡില്‍ നിന്നുള്ള എക്യൂമെനിക്കല്‍സംഘം വത്തിക്കാനില്‍


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു എക്യൂമെനിക്കല്‍ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു. അങ്ങയുടെ ‘കരങ്ങളില്‍ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു്’ എന്ന പരിചിന്തനവിഷയം സ്വീകരിച്ചിരിക്കുന്ന ക്രൈസ്തവാക്യൈത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിലാണ് അവരുടെ സന്ദര്‍ശനമെന്ന് അവരെ അഭിസംബോധന ചെയ്യവെ പ്രസ്താവിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു- ദൈവജനം രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നതിനെ പ്രതീകവല്‍ക്കരിക്കുന്ന രണ്ടു തടികഷണങ്ങള്‍ ഒന്നാക്കപ്പെടുന്ന ഒരു ദര്‍ശനം എസെക്കിയേല്‍പ്രവാചകനു ഉണ്ടായി. എക്യൂമെനിക്കല്‍ പശ്ചാത്തലത്തില്‍ - നമ്മെ നവീകരിച്ചും, ഭിന്നതയില്‍ നിന്നു് വിമോചിപ്പിച്ചും ക്രിസ്തുവിലെ ഐക്യത്തില്‍ നിരന്തരം ദൈവം നമ്മെ ആഴപ്പെടുത്തുന്നതിനെ പറ്റിയാണ് അതു് നമ്മോട് സംസാരിക്കുന്നതു്. നിങ്ങളുടെ ഈ വര്‍ഷത്തെ റോം സന്ദര്‍ശനം സഭയുടെ- ഐക്യത്തിനായി ജീവിതത്തിലൂടെയും, പ്രബോധനത്തിലൂടെയും അക്ഷീണം പരിശ്രമിച്ച വി.പൗലോസിനായി നിയോഗിതമായ വര്‍ഷത്തിലാണെന്നതും വളരെ അര്‍ത്ഥവത്താണ്. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്‍െറ മൗതികശരീരത്തിലെ അംഗങ്ങളാകുന്നതിനു് നമുക്കു് ലഭിച്ചിരിക്കുന്ന അത്ഭുതകരമായ കൃപാവരത്തെ പറ്റി അപ്പസ്തോലന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. ക്രിസ്തുവിന്‍െറ മൗതികശരീരമായ സഭ പിതാവിന്‍െറയും, പുത്രന്‍െറയും അരുപിയായ പ.ആത്മാവിനാല്‍ നിരന്തരം നയിക്കപ്പെടുകയാണ്. ക്രിസ്തുവിന്‍െറ ശരീരത്തിലെ പൂര്‍ണ്ണമായ ഉള്‍ചേരലില്‍ കുറഞ്ഞുള്ള ഒന്നുമല്ല ഐക്യത്തിലൂടെ നാം തേടുന്നതെന്നും- പൗലോസ് നമ്മെ പഠിപ്പിക്കുന്നു. ആ ലക്ഷൃം നേടിയെടുക്കുന്നതിനു് ഫിന്‍ലന്‍ഡിലെ ലൂഥറയിന്‍ കത്തോലിക്കാ എക്യൂമെനിക്കല്‍ ബന്ധങ്ങള്‍ ഉപരി ശക്തമാക്കുകയാവശ്യമാണ്. ഫിന്‍ലന്‍ഡിന്‍െറ മദ്ധ്യസ്ഥനായ വി.ഹെന്‍ട്രിക്കിന്‍െറ തിരുനാളിനോടു അനുബന്ധിച്ചുള്ള പതിവുസന്ദര്‍ശനാര്‍ത്ഥമാണ് എക്യൂമെനിക്കല്‍ സംഘം വത്തിക്കാനിലെത്തിയതു്







All the contents on this site are copyrighted ©.