2009-01-19 15:19:09

ജീവന്‍ സംരക്ഷിക്കുന്നതിനു് ‘ജീവന്‍െറ ജാലകങ്ങള്‍’ പോളണ്ടില്‍


 ഗര്‍ഭച്ചിദ്രത്തിനു് തടയിട്ടു്, ജീവന്‍ സംരക്ഷിക്കുന്നതിനു് ‘ജീവന്‍െറ ജാലകങ്ങള്‍’ എന്ന പേരില്‍ ഒരു സ്ഥാപനത്തിനു് പോളണ്ടിലെ സഭ രുപമേകിയിരിക്കുന്നു. വാഴ്ത്തപ്പെട്ട എഡ്മുണ്ട് ബോഷ്നോവിക്സിയുടെ നാമത്തിലാണ് അതു് സ്ഥാപിതമായിരിക്കുന്നതു്. ആ സ്ഥാപനത്തിന്‍െറ മൂന്നാമത്തെ ശാഖ അടുത്തയിട ചെസ്തഹോവായില്‍ ആശീര്‍വദിക്കപ്പെട്ടു. ദൈവമാതാവിന്‍െറ അമലോത്ഭവത്തിന്‍െറ ദാസികളെന്ന സന്യാസിനി സമൂഹത്തിന്‍െറ ആഭിമുഖ്യത്തിലാണ് ആ സ്ഥാപനം നടത്തപ്പെടുന്നതു്. അതിന്‍െറ മറ്റു രണ്ടു സ്ഥാപനങ്ങള്‍ ക്രാക്കോവിലും, വാര്‍സോവിലും ആണു്. തങ്ങള്‍ക്കു് ആവശ്യമില്ലെന്നു്, വളര്‍ത്തുവാന്‍ സാധിക്കുകയില്ലെന്നു് തോന്നിക്കുന്ന കുഞ്ഞുങ്ങളെ മാതാക്കള്‍ക്കു് രഹസ്യമായിത്തന്നെ അവിടെ ഏല്പിക്കാം. അവിടെ സ്വന്തം കുടുംബത്തിലെന്നപ്പോലെ കുഞ്ഞുങ്ങള്‍ക്കു് സ്നേഹവും, സുരക്ഷിതത്വവും, സംരക്ഷണവും ലഭിക്കും. ചെസ്തഹോവായിലെ ആ സ്ഥാപനത്തിന്‍െറ ശാഖയുടെ ആശീര്‍വാദകര്‍മ്മം നടത്തവെ, ചെസ്തഹോവാ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പു് സ്റ്റാന്‍സ്ലോ നോവാക് ‘വാഴ്ത്തപ്പെട്ട എഡ്മുണ്ട് ബോഷ്നോവിക്സിയുടെ ജീവന്‍െറ ജാലകം’ നവജാതശിശുക്കളുടെ പ്രത്യാശയുടെ അടയാളമാണെന്നു് വിശേഷിപ്പിച്ചു. ഗര്‍ഭച്ചിദ്രത്തിനെതിരെയായ ധര്‍മ്മപോരാട്ടവേദിയാണതു്. നന്മയും, കാരുണ്യവും ആണ് അവിടത്തെ ആയുധങ്ങള്‍, ആര്‍ച്ചുബിഷപ്പു് കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.