2009-01-17 14:19:30

ഗാസായിലെ അക്രമം അവസാനിപ്പിക്കുക, യൂറോപ്പിലെയും വടക്കെ അമേരിക്കയിലെയും മെത്രാന്‍മാര്‍.


അക്രമവും കൊലയും അവസാനിപ്പിച്ച് സമാധാനം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുക. അടുത്തയിട അവിടം സന്ദര്‍ശിച്ച യൂറോപ്പിലെയും വടക്കെ അമേരിക്കയിലെയും കത്തോലിക്കാമെത്രാന്‍മാര്‍ ഒരു പ്രസ്താവനയില്‍ ഇസ്രായേല്‍ക്കാരോടും, പാലസ്തീന്‍കാരോടും അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കാതെ സമാധാനം ഉണ്ടാകയില്ല അവര്‍ പ്രസ്താവനയില്‍ തുടരുന്നു- എല്ലാവര്‍ക്കും സുരക്ഷിതത്വവും, നീതിയും ഉറപ്പാക്കാതെ ആര്‍ക്കും അത് ലഭ്യമാകയില്ല. നീതിയും ,സമാധാനവും, പൊറുതിയും സാധ്യമാണെന്ന് വിശ്വാസം നമുക്ക് പ്രത്യാശ പകരുന്നു. തുടര്‍ന്നു് അവര്‍ അന്താരാഷ്ട്രാസമൂഹത്തെ ഗാസായിലെ സമാധാനാര്‍ത്ഥം മുന്നോട്ടു വരുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു പറയുന്നു- അവിടത്തെ യുദ്ധമവസാനിപ്പിച്ചു് മാനവസഹായപ്രവര്‍ത്തനങ്ങള്‍ക്കു് അവസരവും, സാധ്യതയും സൃഷ്ട്രിക്കുന്നതിനു് ഇസ്രായേല്‍ക്കാരുടെയും, പാലസ്തീന്‍ക്കാരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുക. എന്നാല്‍ അതുകൊണ്ടു് നിങ്ങളുടെ കടമ അവസാനിക്കുന്നില്ല. ഇസ്രയേലിനു് നീതിപൂര്‍വ്വകമായ സമാധാനവും, സുരക്ഷിതത്വവും പാലസ്തീന്‍കാര്‍ക്കു് വിജയസാധ്യതയുള്ള ഒരു രാജ്യവും ഉറപ്പാക്കണം. പ്രസ്താവനയില്‍ വിശുദ്ധനാട്ടിലെ സഭയോടുള്ള തങ്ങളുടെ ഔല്‍സുക്യവും സഹതാപവും പ്രകടിപ്പിച്ചുകൊണ്ട് മെത്രാമാര്‍ അവരോടായി അവര്‍ പറയുന്നു- നമുക്കായി എല്ലാം നഷ്ടപ്പെടുത്തിയ ക്രിസ്തുവിന്‍െറ വദനമാണ് നിങ്ങളില്‍ ഞങ്ങള്‍ ദര്‍ശിക്കുക. നാം ഒരു കുടുംബമാണ്, ക്രിസ്തുവിലെ ലോകവ്യാപകസമൂഹമാണ്. നിങ്ങള്‍ക്കു് ഞങ്ങള്‍ സ്നേഹവും ,പ്രാര്‍ത്ഥനയും, തുടര്‍ന്നുമുള്ള ദാര്‍ഡ്യായൈക്യവും ഉറപ്പു തരുന്നു.







All the contents on this site are copyrighted ©.