2009-01-16 15:27:34

കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെ അടുത്തമാസാദ്യം സ്പെയിനില്‍.


വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി തര്‍ച്ചീസിയോ ബെര്‍ത്തോണെ അടുത്തമാസം സ്പെയിന്‍ സന്ദര്‍ശിക്കുമെന്നു് അവിടത്തെ കത്തോലിക്കാമെത്രാന്‍ സംഘം വെളിപ്പെടുത്തി. അവിടത്തെ മെത്രാമാരുടെ ക്ഷണമനുസരിച്ച്, സാര്‍വ്വത്രികമനുഷ്യവകാശപ്രഖ്യാപനത്തിന്‍െറ അറുപതാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കുന്നതിന് കര്‍ദ്ദിനാള്‍ ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ തീയതികളിലാണ് സ്പെയിന്‍ സന്ദര്‍ശിക്കുക. ആ അവസരത്തില്‍ ‘മനുഷ്യവകാശങ്ങള്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പ്രബോധനത്തില്‍’ എന്ന വിഷയത്തെ അധികരിച്ച് കര്‍ദ്ദിനാള്‍ ഒരു പ്രഭാഷണം നടത്തും. കുടാതെ ആ ത്രിദിനസന്ദര്‍ശനവേളയില്‍ അദ്ദേഹം സഭാ, രാഷ്ട്ര, പൊതു അധികാരികളുമായി പ്രത്യേകം പ്രത്യേകം കുട്ക്കാഴ്ച നടത്തുകയും ചെയ്യും







All the contents on this site are copyrighted ©.