2009-01-13 08:31:02

ജ്ഞാനസ്നാനം ഒരു നവബന്ധത്തിന് ആഹ്വാനം ചെയ്യുന്നുവെന്നു്, പാപ്പാ.


ക്രിസ്തുവിന്‍െറ ജ്ഞാനസ്നാനതിരുനാള്‍ കര്‍ത്താവുമായുള്ള ഒരു വ്യക്തിപരമായ ബന്ധത്തിന്‍െറ അനുദിനപ്രസക്തി ചൂണ്ടികാണിക്കുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആ തിരുനാള്‍ ദിനത്തില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ 13 നവജാതശിശുക്കുള്‍ക്കു് ജ്ഞാനസ്നാനമേകിയ പാപ്പാ സുവിശേഷപ്രഭാഷണത്തിലാണ് ആ വിചിന്തനം നടത്തിയത്. ജ്ഞാനസ്നാന കുദാശ ദൈവവും നാമും തമ്മില്‍ അവിടുന്നു് തന്നെ നിര്‍മ്മിച്ച ഒരു പാലം പോലെ, അവിടുന്നിലേയ്ക്കു് നമ്മെ നയിക്കുന്ന ഒരു പാത പോലെ, പ്രത്യാശയിലേയ്ക്കുള്ള കവാടം പോലെയാണ് പാപ്പാ തുടര്‍ന്നു - എന്നാല്‍ അവിടത്തെ കണ്ട്മുട്ടുന്നതിനും, അവിടുന്നാല്‍ സ്നേഹിക്കപ്പെടുന്നുവെന്ന അനുഭവത്തിലേയ്ക്കു് കടന്നു വരുന്നതിനും ആ പാത സന്തോഷത്തോടെ, സജീവമായി നാം അനുധാവനം ചെയ്യണം. ക്രിസ്തുവിന്‍െറ ജ്ഞാനസ്നാനത്തിരുനാള്‍ ദിനം മുതല്‍, അന്നു് സ്വര്‍ഗ്ഗം തുറന്ന സമയം മുതല്‍ പുഷ്പിക്കുന്ന ഓരോ പുതുജീവനെയും അന്ധകാരശക്തിയെക്കാള്‍ ശക്തനായ ദൈവത്തിന്‍െറ കരങ്ങളില്‍ നമുക്കു് ഭരമേല്പിക്കാനാവും. അവിടുന്നില്‍ നിന്നു് വന്നതു് നാം അവിടുത്ത ഭരമേല്പിക്കുകയാണ് അതിലൂടെ. ശിശു മാതാപിതാക്കമാരുടെ വകയല്ല. ദൈവത്തിന്‍െറ ഒരു സ്വതന്ത്രശിശുവായി വളരുവാന്‍ ശിശുവിനെ സഹായിക്കാനായി സൃഷ്ട്രാവ് സ്വതന്ത്രമായി, ഒരു നവമായ രീതിയില്‍ അവരുടെ ഉത്തരവാദിത്വത്തിനു് അതിനെ ഭരമേല്പിക്കുകയാണ്. ജ്ഞാനസ്നാനമെന്ന കുദാശയാല്‍ ശിശു ദൈവത്തിന്‍െറ ദത്തുപുത്രന്‍ അഥവാ ദത്തുപുത്രി ആകുന്നെങ്കില്‍, അവിടത്തെ അനന്തസ്നേഹത്തിന്‍െറ വിഷയമായി ആയിത്തീരുന്നുവെങ്കില്‍, ദൈവത്തെ പിതാവായി അംഗീകരിക്കുവാനും പുത്രതുല്യമായ മനോഭാവത്തോടെ അവിടുത്തോട് ബന്ധപ്പെടാനും ശിശുവിനെ അഭ്യസിപ്പിക്കണം.







All the contents on this site are copyrighted ©.