2009-01-10 16:02:09

ആറാം ലോകകുടുംബസംഗമത്തോട് അനുബന്ധിച്ച് പൂര്‍ണ്ണ ദണ്ഡവിമോചനം


മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ ഈ മാസം 14 മുതല്‍ 18 വരെ നടക്കുന്ന ആറാം ലോകകുടുംബസംഗമം പ്രമാണിച്ച് ഒരു പ്രത്യേക പൂര്‍ണ്ണദണ്ഡവിമോചനം, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അധികാരപ്പെടുത്തിയതിന്‍ പ്രകാരം അപ്പസ്തോലിക് പെനിറ്റന്‍ഷ്യറി പ്രഖ്യാപിച്ചു. മെക്സിക്കോ സിറ്റിയില്‍ നടക്കുന്ന ആ സംഗമത്തില്‍ ഭക്തിപൂര്‍വ്വകം പങ്കെടുക്കുന്നവക്ക് അനുശാസിതവ്യവസ്ഥകളിമേല്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാം.പാപങ്ങളെ പറ്റി പശ്ചാപിച്ച്, അനുരഞ്നകുദാശക്ക് അണഞ്ഞ്, വി.കുര്‍ബാന സ്വീകരിച്ചു് പാപ്പായുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുകയാണ് പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള അനുശാസിതവ്യവസ്ഥകള്‍.. അതില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഐക്യത്തിന്‍െറയും, പശ്ചാത്താപത്തിന്‍െറയും ചൈതന്യത്തില്‍ പ്രത്യേകിച്ചു് പാപ്പായുടെ സന്ദേശവും പ്രഭാഷണവും പ്രേഷണം ചെയ്യുന്ന സമയത്തു് മെക്സിക്കോ സിറ്റിയില്‍ സമ്മേളിച്ചിരിക്കുന്നവരോട് ആത്മീയമായി ഒന്നിച്ച്, ആ സംഗമത്തിന്‍െറ പ്രഖ്യാപിത ലക്ഷൃങ്ങളുടെ വിജയത്തിനായി കുടുംബത്തില്‍ ഒരു കര്‍തൃപ്രാര്‍ത്ഥനയും, ഒരു വിശ്വാസപ്രമാണവും ഭക്തിപൂര്‍വ്വകം ചൊല്ലുന്നവര്‍ക്ക്, മേല്‍ പറഞ്ഞ അനുശാസിതവ്യവസ്ഥകള്‍ പാലിക്കുന്ന പക്ഷം പൂര്‍ണ്ണദണ്ഡവിമോചനം അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് അപ്പസ്തോലിക് പെനിറ്റന്‍ഷ്യറിയുടെ പ്രഖ്യാപനം പറയുന്നു.

 







All the contents on this site are copyrighted ©.