2009-01-09 15:31:16

 തെസ്സെ സമൂഹം ചൈനീസുഭാഷയിലെ ബൈബിള്‍ വിവര്‍ത്തനത്തിന് സഹായവുമായി


ഈ വര്‍ഷം തെസ്സെ സമൂഹം ബൈബിളിന്‍െറ ചൈനീസുഭാഷയിലെ വിവര്‍ത്തനത്തിന്‍െറ 10 ലക്ഷം പതിപ്പുകള്‍ ചൈനയില്‍ തന്നെ അച്ചടിപ്പിച്ച് വിതരണം ചെയ്യുമെന്ന് ആ സമൂഹത്തിന്‍െറ തലവന്‍ ബ്രദര്‍ അലോയിസ് ലോസര്‍ വെളിപ്പെടുത്തി. അടുത്തയിട ബ്രസല്‍സ്സില്‍ ആ സമൂഹത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന യുവജനങ്ങളുടെ മുപ്പത്തിയെന്നാം യൂറോപ്യന്‍ സമ്മേളനത്തിന്‍െറ സമാപനത്തിലാണ് അദ്ദേഹം അത് വെളിപ്പെടുത്തിയത്. സമ്പൂര്‍ണ്ണ ബൈബിളിന്‍െറ രണ്ടു ലക്ഷം പ്രതികളും, സങ്കീര്‍ത്തനങ്ങളോടുകുടിയ പുതിയ നിയമത്തിന്‍െറ എട്ടു ലക്ഷം പ്രതികളും ആണ് അച്ചടിപ്പിച്ചു് വിതരണം ചെയ്യുവാന്‍ തെസ്സെ സമൂഹം തീരുമാനിച്ചിരിക്കുന്നത്. ദൈവവചനം നമ്മെ ഐക്യപ്പെടുത്തുമെന്ന് പ്രസ്താവിച്ച സമൂഹതലവന്‍ ആ ഐക്യത്തിന്‍െറ, സവിശേഷമാംവിധം ചൈനയിലെ ക്രൈസ്തവരുമായുള്ള സമൂര്‍ത്ത അടയാളമായി ആ പരിപാടിയെ വിശേഷിപ്പിച്ചു. ‘പ്രത്യാശാപ്രവര്‍ത്തനം’ എന്ന പേരു നല്‍കിയിരിക്കുന്ന ആ പദ്ധതിയുടെ ചെലവ് സമൂഹം തന്നെ വഹിക്കും. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍െറ സമാപനത്തില്‍ ലത്തീന്‍ അമേരിക്കയിലെ കത്തോലിക്കാമെത്രാമാരുടെ അഭ്യര്‍ത്ഥന മാനിച്ച് സമൂഹം സ്പാനീഷില്‍ പത്ത് ലക്ഷവും, പോര്‍ച്ചിഗീസില്‍ അഞ്ചു ലക്ഷവും ബൈബിള്‍ അച്ചടിപ്പിച്ചു് നല്‍കുയുണ്ടായി. 1989 ല്‍ തെസ്സെ സമുഹം റഷ്യന്‍ഭാഷയിലെ ബൈബിളിന്‍െറ പത്ത് ലക്ഷം പ്രതികള്‍ അച്ചടിപ്പിച്ച് റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയ്ക്കായി നല്‍കി.







All the contents on this site are copyrighted ©.