2009-01-07 06:47:07

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍സംഘം പുറപ്പെടുവിച്ച ‘വ്യക്തിയുടെ ഔന്നിത്യം’ എന്ന രേഖ ഏറ്റം കാലോചിതമെന്ന് ഭാരതീയദൈവശാസ്ത്രജ്ഞന്‍ ഫാദര്‍ ഫെലിക്സ് വില്‍ഫ്രഡ്.


വിശ്വാസക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍സംഘം അടുത്തയിട പുറപ്പെടുവിച്ച ‘വ്യക്തിയുടെ ഔന്നിത്യം’ എന്ന രേഖ ഏറ്റം കാലോചിതം. ജൈവവൈദ്യശാസ്ത്രഗവേഷണം അതിന്‍െറ പരകോടിയിലെത്തിയിരിക്കുകയും, മാനവകുലം ഒരു പ്രതിസന്ധിയിലായിരിക്കുകയും ചെയ്യുന്ന ഇന്ന് ആ രേഖ വളരെ പ്രസക്തമാണെന്ന്, ഊക്കാവാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ഫാദര്‍ ഫെലിക്സ് വില്‍ഫ്രഡ് പ്രസ്താവിച്ചു. കൃതിമബീജസങ്കലനം, മനുഷ്യക്ളോണിങ്ങ് തുടങ്ങിയവയുടെ അധാര്‍മ്മികത ചൂണ്ടികാണിക്കുന്ന ആ രേഖ ആ മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യജീവന്‍െറ പാവനത നശിപ്പിക്കുകയാണെന്ന് അപലപിക്കുന്നു അദ്ദേഹം തുടര്‍ന്നു - രേഖയുടെ ശൈലി തുറവുള്ളതും, ഹൃദയസ്പര്‍ശിയുമാണ്. മനുഷ്യമഹത്വം സംരക്ഷിക്കുന്നതിനും, സമ്പന്നരുടെ എന്ന പോലെ പാവപ്പെട്ടവരുടെയും, രോഗികളുടെയും പ്രയോജനത്തിനും ആയി ജൈവവൈദ്യശാസ്ത്രഗവേഷണം എപ്രകാരം ഉപയോഗപ്പെടുത്താമെന്നും അതു് ചൂണ്ടികാണിക്കുന്നു. ആ ഗവേഷണത്തിലെ നിരുത്തരവാദിത്വത്തെ അപലപിക്കുന്ന രേഖ ഉപഭോഗസമൂഹത്തിനു് നല്‍കുന്ന മുന്നറിയിപ്പും ശ്രദ്ധേയമാണ്. അത്തരം ഗവേഷണത്തില്‍ അധീശത്വം പുലര്‍ത്താന്‍ തത്രപ്പെടുന്ന രാജ്യങ്ങളുടെയിടയില്‍ സംഘര്‍ഷവും മാല്‍സര്യവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ ഗവേഷണത്തിന്‍െറ സാമൂഹിക രാഷ്ട്രീയമാനങ്ങളും ചര്‍ച്ചചെയ്യപ്പെടണ്ടവയാണ്.







All the contents on this site are copyrighted ©.