2009-01-07 06:43:56

എപ്പിഫനി കര്‍ത്താവിന്‍െറ പ്രത്യക്ഷീകരണമെന്ന് പാപ്പാ.


 
എപ്പിഫനിതിരുനാളില്‍ നാം കര്‍ത്താവിന്‍െറ പ്രത്യക്ഷീകരണം ആചരിക്കുന്നു. സുവിശേഷവിവരണപ്രകാരം അവിടുന്ന് വലിയ എളിമയിലും നിഗുഢതയിലുമാണ് ലോകത്തിലേയ്ക്ക് കടന്നു വന്നതു്. എന്നാലും ഒരു നക്ഷത്രം പൗരസ്ത്യദേശത്തെ രാജാക്കമാരെ അവിടത്തെ സവിധത്തിലേയ്ക്കു് ആനയിച്ചതായി വി.മത്തായി എഴുതിയ സുവിശേഷം പറയുന്നു. യഹുദമാരുടെ രാജാവിന്‍െറ ജനനവാര്‍ത്തയുമായി അവര്‍ ഹെറോദേസിനെ സമീപിച്ചപ്പോള്‍ പുരോഹിതര്‍ ഉള്‍പ്പെടെ ജറുസലെം മുഴുവനും അസ്വസ്ഥമായി. എപ്പിഫനിദിനത്തിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ ലഘു പ്രഭാഷണത്തില്‍ പോപ്പു ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ആ സുവിശേഷവിവരണം പ.പിതാവ് തുടര്‍ന്നു - ദൈവവചനത്തെയും രക്ഷകന്‍െറ പ്രവചനത്തെയും കുറിച്ചുള്ള അറിവ് ക്രിസ്തുവിലേയ്ക്കും അവിടത്തെ വചനത്തിലേയ്ക്കും തുറവുള്ളവരാക്കണമെന്നില്ലായെന്ന വസ്തതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തുണത്തില്‍ ജറുസലെമിനെ നോക്കി യേശു് വിലപിച്ചതും സ്മരണീയമാണ്. അവള്‍ അവളുടെ സന്ദര്‍ശനദിനം അറിഞ്ഞില്ല. അതായിരുന്നു യേശുവിന്‍െറ വിലപനകാരണം. യേശുവെന്ന വ്യക്തിയില്‍ ദൈവത്തിന്‍െറ വിശ്വസ്തസ്നേഹം തന്‍െറ ജനതയുടെ ഇടയില്‍ വന്നിട്ടും സ്വകീയര്‍ അവിടത്തെ സ്വീകരിച്ചില്ല. സ്നേഹത്തിന്‍െറ ശാന്തതയില്‍ യഥാര്‍ത്ഥദൈവം നമ്മെ സന്ദര്‍ശിക്കുമ്പോള്‍ നാം അവിടത്തെ അവഗണിക്കുന്നതു് ഉളവാക്കുന്ന ശത്രുതയുടെയും, അവ്യക്തതയുടെയും, ഉപരിപ്ളവതയുടെയും മനോഭാവം ആത്മീയര്‍ത്ഥത്തില്‍ ഓരോ വ്യക്തിയുടെയും ലോകത്തിന്‍െറയും പ്രതിഫലനമാണ്. യുദമാരുടെ രാജാവായ യേശു കാരുണ്യത്തിന്‍െറയും, വിശ്വസ്തയുടെയും ദൈവമാണ്.സ്നേഹത്തിലും സത്യത്തിലും ഭരണം നടത്താനാണ് അവിടുന്നാഗ്രഹിക്കുക. മാനസാന്തരപ്പടാനും, തിന്മയുടെ ചെയ്തികളെ ഉപേക്ഷിക്കുവാനും, നന്മയുടെ പാതയിലൂടെ ചരിക്കുവാനും അവിടുന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു.







All the contents on this site are copyrighted ©.