2009-01-02 15:49:31

ഭയപ്പെടാതെ ദൈവത്തില്‍ ശരണപ്പെടുക, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
സാമ്പത്തികമാന്ദ്യം 2009 ല്‍ കാരണമാക്കാവുന്ന പ്രതിസന്ധിയില്‍ ഭയപ്പെടാതെ ദൈവത്തില്‍ ശരണപ്പെടാനും, പ്രതിസന്ധിപരിഹരണത്തില്‍ പരസ്പരം സഹായിക്കുവാന്‍ സന്നദ്ധരാകുവാനും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ക്രൈസ്തവരെ ഉദ്ബോധിപ്പിക്കുന്നു. ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി, ദൈവമാതൃത്വത്തിരുനാളിന്‍െറ പ്രഥമ സന്ധ്യാപ്രാര്‍ത്ഥന വത്തിക്കാനിലെ വിശ്ദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ നയിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പായുട‍െ ആ ഉദ്ബോധനം. അനിശ്ചിതത്വത്താലും, ഭാവിയെ അധികരിച്ച ആശങ്കയാലും മുദ്രിതമായ നമ്മുടെ ഇക്കാലത്ത് ക്രിസ്തവിന്‍െറ സാന്നിദ്ധ്യത്തെ സംബന്ധിച്ച അവബോധം വളരെയാവശ്യമാണ്. പാപ്പാ തുടര്‍ന്നു - ഈ വര്‍ഷം, വര്‍ദ്ധമാനമാകുന്ന സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയെ അധികരിച്ച ആശങ്കയോടെയാണ് തുടര്‍ക്കം കുറിക്കുക. ആ പ്രതിസന്ധി ലോകവ്യാപകമായ ഒന്നാണ്. ആ ദുരന്തം മിതത്വവും ദാര്‍ഡ്യൈക്യവും നമ്മെ ബാദ്ധ്യതപ്പെടുത്തുകയാണ്. ചക്രവാളത്തില്‍ ഭീതിപ്പെടുത്തുന്ന കാര്‍മേഘങ്ങള്‍ ഉരുണ്ടു കുടുമ്പോള്‍ നാം ഭയപ്പെടരുതു്. വിശ്വാസികളെന്ന നിലയിലെ നമ്മുടെ ഏറ്റവും വലിയ പ്രത്യാശ ക്രിസ്തുവിന്‍െറയും, അവിടത്തെ വലിയ കുടംബത്തിന്‍െറയും സൗഹൃദമാണ്. ധൈര്യസമേതം പ്രയാസങ്ങളെ അഭിമുഖീകരിക്കുവാന്‍ അതു് നമുക്കു് ശക്തിയും, ചൈതന്യവും പ്രദാനം ചെയ്യും. ലോകത്തിനു് നിസ്വാര്‍ത്ഥരായ- സ്വന്തം കാര്യങ്ങളെക്കാള്‍ അപരരുടെ കാര്യങ്ങള്‍ക്കു് പ്രാധാന്യം നല്‍കുന്നവരെയാണ് ഇന്നും, എന്നും ആവശ്യം. ആ യാഥാര്‍ത്ഥ്യം വിസ്മരിച്ചു് സ്വന്തം കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ലോകം നിലംപൊത്തും. ഇന്നത്തെ പ്രതിസന്ധി രചനാത്മകമായി നേരിടുവാനുള്ള സര്‍ക്കാരിന്‍െറയും, സഭയുടെയും, സ്ഥാപനങ്ങളുടെയും യത്നങ്ങളില്‍ പങ്കെടുക്കുക സാധിക്കുന്നയെല്ലാവരുടെയും കടമയാണ്.







All the contents on this site are copyrighted ©.