2008-12-31 11:43:49

ബെതലഹേമിലെ ശിശു നിത്യപിതാവിന്‍െറ സ്നേഹദാനം, പാത്രിയര്‍ക്കീസ്


 

ദൈവപുത്രനായ യേശു തന്‍െറ ജനനത്തില്‍ ചരിത്രത്തെ രണ്ടായി തിരിച്ചു യേശുവിനു് മുന്‍പും പിന്‍പുമായി. അവിടത്തെ ജനനത്തിനു് മുന്‍പ് അസാദ്ധ്യമായതു് അവിടുത്തെ ജനനം സാധ്യമാക്കി. ചരിത്രഗതിയെ തിരുത്തിക്കുറിച്ച ആ അനുഗ്രഹീതരാത്രിയാണ് നാമിന്ന് ആചരിക്കുകയും, ആഘോഷിക്കുകയും ചെയ്യുക. ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ഫൂവാദ് തുവാന്‍ ക്രിസ്മസ്സ് രാത്രിയില്‍ അര്‍പ്പിച്ച വി.കുര്‍ബാനയിലെ സുവിശേഷപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.. ആ ദൈവികശിശുവിനെ സ്വാഗതം ചെയ്യുക. അവിടത്തെ ജനനത്തില്‍ മാലാഖമാര്‍ നല്‍കിയ സന്ദേശം സ്വീകരിച്ചു് ചെറിയവരും വലിയവരും ആയയെല്ലാവരുടെയും വദനങ്ങളിള്‍ പുഞ്ചിരി പുനര്‍സ്ഥാപിക്കുക. മനുഷ്യകുലത്തോടുള്ള നിത്യപിതാവിന്‍െറ സ്നേഹമാണ് ക്രിസ്തു. ആ സ്നേഹം, അദ്ദേഹം തുടര്‍ന്നു - നാം നമുക്കായി ആഗ്രഹിക്കുന്ന നന്മയെക്കാള്‍ വലുതും, ശ്രേഷ്ഠവും ആയ നന്മയാണ് ആഗ്ഹിക്കുക. നമുക്കു് കൈമോശം വന്ന സമാധാനം, നമ്മുടെ ശബ്ദതാരാവലിയില്‍ നിന്ന് മായ്ക്കപ്പെട്ടിരിക്കുന്ന പദങ്ങളായ പരസ്പരസ്നേഹം, ആദരവ്, ഔന്നിത്യം ഒക്കെ അതു് നമുക്കായി ആഗ്രഹിക്കുകയും, ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. 2000 വര്‍ഷങ്ങള്‍ക്കു് മുന്‍പ് തന്‍െറ ഐഹികജീവിതക്കാലത്തെ വാസസ്ഥലമായും, മനുഷ്യരുമായുള്ള സംഗമവേദിയായും ദൈവം ബെതലഹേമിനെ തെരഞ്ഞെടുത്തു. യേശു പിറന്ന ആ രാത്രിയിലെ പുല്‍ത്തൊഴുത്തിലെ നിശബ്ദത, പീരങ്കിയെ അതിജീവിക്കുന്ന ശബ്ദത്തില്‍ ഉല്‍ഘോഷിക്കുന്നു- എമ്മാനുവേല്‍ നമ്മോടെത്തുണ്ട്. അവിടുന്നു് നമ്മുടെയിടയില്‍ വാസമുറപ്പിച്ചു. നാം അവിടുത്തേതാണ്. കണ്ണിനീരാല്‍ ശബ്ദമിടറിയവര്‍ക്കും, നിശ്ബ്ദതയിലും ദൗര്‍ബല്യത്തിലും കഴിയുന്നവര്‍ക്കും ആ നിശബ്ദത സജീവത്വവും ശക്തിയും പ്രദാനംചെയ്യും. യുദ്ധം സമാധാനം ഉളവാക്കുകയില്ല ഉയര്‍ന്ന മതില്‍ സുരക്ഷിതത്വം ഉറപ്പു നല്‍കില്ല. പീഡിതനും, പീഡകനും സമാധാനം ആസ്വദിക്കില്ല. സമാധാനം ദൈവദാനമാണ്. ദൈവത്തിനു് മാത്രമേ സമാധാനം തരനാവൂ.







All the contents on this site are copyrighted ©.