2008-12-27 14:11:24

നമ്മുടെ ദൈവത്തിന്‍െറ സ്നേഹം വര്‍ണ്ണനാതീതം, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
സമനായി ആരുമില്ലാത്ത ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവം നമ്മിലേയ്ക്കു് കുനിഞ്ഞു് നമ്മെ നോക്കുന്നു, അവിടുന്ന് നമ്മെ കാണുന്നു , എന്നെ കാണുന്നു. ദൈവത്തിന്‍െറ താഴേയ്ക്കുള്ള ഈ നോട്ടം മുകളില്‍ നിന്ന് കാണുന്നതിനെക്കാള്‍ ഉപരിയായ ഒന്നാണ്. ദൈവത്തിന്‍െറ നോട്ടം സജീവമാണ്, രചനാത്മകമാണ്. അവിടുന്നു് എന്നെ കാണുന്നു എന്നെ നോക്കുന്നു . ആ നോട്ടം ആ കാഴ്ച എന്നെയും എന്‍െറ ചുറ്റുമുള്ള ലോകത്തെയും രുപാന്തരപ്പെടുത്തുന്നതാണ്. അവിടുന്ന് താഴേയ്ക്കു നോക്കുന്നതിലൂടെ എന്നെ ഉയരങ്ങളിലേയ്ക്കു് ഉയര്‍ത്തുകയാണ്.കരങ്ങള്‍ പിടിച്ചു് എന്നെ മന്ദമായി അഗാധത്തില്‍ നിന്ന് ഉന്നതത്തിലേയ്ക്കു് കയറുവാന്‍ സ്നേഹപൂര്‍വ്വകം സഹായിക്കുകയാണ്. ദൈവ കുനിയുന്നു എന്നത് പ്രവാചകപരമായ ഒരാശയമാണ്. ബെതലഹേമിലെ ആ രാത്രിയില്‍ , യേശു ജാതനായ ആ രാത്രിയില്‍, അതൊരു പുതിയ അര്‍ത്ഥം സ്വാംശീകരിച്ചു. മുന്‍പ് ചിന്തിക്കുവാന്‍ അസാധ്യമായിരുന്ന വിധത്തില്‍ ദൈവത്തിന്‍െറ കുനിയല്‍ അര്‍വത്തായി. അവിടുന്ന് ഒരു ശിശുവിന്‍െറ രുപത്തില്‍ ഒരു കാലിത്തൊഴുത്തില്‍ മനുഷ്യന്‍െറ ആവശ്യങ്ങളുടെയും പരിത്യക്തതയുടെയും പ്രതിരുപമായി. ദൈവം യഥാര്‍ത്ഥത്തില്‍ താണുയിറങ്ങി. അവിടുന്ന് ഒരു ശിശുവായി. ഒരു നവജാതന്‍െറ സവിശേഷതയായ പൂര്‍ണ്ണ ആശ്രയത്വത്തിന്‍േറതായ ഒരവസ്ഥയില്‍ അവിടുന്ന് തന്നെത്തന്നെ ആക്കി. എല്ലാം തന്‍െറ കരങ്ങളില്‍ വഹിക്കുന്ന, എെല്ലാത്തിനും നാമശ്രയിക്കുന്ന സര്‍വ്വശക്തനായ ദൈവം സ്വയം ചെറുതാക്കി. ദൈവം ഒരു പുല്‍ക്കുട്ടില്‍. കുനിയുന്ന, താഴേയ്ക്കു് ഇറങ്ങുന്ന, മറ്റുള്ളവരെ ആശ്രയിക്കുന്ന വിധത്തില്‍ സ്വയം താഴ്ത്തുന്ന സ്നേഹമാണ് എല്ലാത്തിലുപരി ശ്രേഷ്ഠവും ഉദാത്തവും. ബെതലഹേമിലെ പുല്‍ത്തൊട്ടിയുടെ മുന്‍പില്‍ ഹൃദയങ്ങളുടെ നേത്രങ്ങള്‍ തുറക്കുമ്പോള്‍ സത്യദൈവത്തിന്‍െറ മഹത്വം നമുക്കു് മനസ്സിലാകും. ദൈവത്തിന്‍െറ ബെതലേഹമിലെ വരവ് നിശ്ബദതയിലാണ് സംഭവിച്ചത്. ആടുകളെ രാത്രി കാത്തിരുന്ന ആട്ടിടയമാര്‍ ദൈവത്തിന്‍െറ ആഗമനത്തെ സംബന്ധിച്ച വാര്‍ത്ത ശ്രവിച്ചു. ദൈവത്തിന്‍െറ നിശ്ബദമായ ആഗമനം നുറ്റാണ്ടുകളിലൂടെ തുടരുകയാണ്. വിശ്വാസമുള്ളടത്ത് ദൈവചനം പ്രഘോഷിക്കപ്പെടുകയും, ശ്രവിക്കപ്പെടുകയും ചെയ്യും .അവിടെ ദൈവം ജനതയെ ഒരുമിച്ചുകുട്ടുകയും അവരുടെ പോഷണാര്‍ത്ഥം തന്‍െറ ശരീരം നല്‍കുകയും അ്വരെ തന്‍െറ ശരീരമായി രുപാന്തരപ്പെടുത്തുകയും ചെയ്യും. അങ്ങനെ നാം ഉണര്‍വുള്ളവരാക്കപ്പെടും. പ.കുര്‍ബാനയിലൂടെ അവിടുന്ന് തന്നെത്തന്നെ നമുക്കു് തരുന്നു. നിത്യതയിലേയ്ക്കു് നമ്മെ നയിക്കുന്ന നിത്യത വരെ ദീര്‍ഘിക്കുന്ന ജീവന്‍െറ ശ്രേതസ്സാണത്. പോപ്പാ ബെനഡിക്ട് പതിനാറാമന്‍ ക്രിസ്മസ്സ് രാത്രിയിലെ ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.