2008-12-23 16:14:21

നിരപരാധികളുടെ ജീവന്‍ നശിപ്പിക്കുന്നത് എപ്പോഴും വലിയ തെറ്റാണെന്ന്, പാപ്പാ


നിരപരാധികളുടെ ജീവന്‍ നശിപ്പിക്കുന്നതു് വലിയ തെറ്റാണെന്ന് പ.പിതാവ് അനുസ്മരിപ്പിക്കുന്നു. ദയാവധം നിയമാനുസൃതമാക്കുവാനുള്ള ലക്സംബര്‍ഗിന്‍െറ നീക്കത്തിലെ പ്രതിഷേധം അറിയിച്ചുകൊണ്ട്, പ.സിംഹാസനത്തിനായുള്ള ആ നാടിന്‍െറ നവപ്രതിനിധി പോള്‍ ദുഹറിന്‍െറ സാക്ഷൃപത്രങ്ങള്‍ സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ അത് അനുസ്മരിപ്പിച്ചത്. മനുഷ്യന്‍െറ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുള്ള രാഷ്ടീയനേതാക്കമാരും, ഭ്വിഷഗ്വരമാരും, കുടുംബങ്ങളും ജീവനു് വിരുദ്ധമായി തീരുമാനങ്ങള്‍ എടുക്കുന്നത് പരിതാപകരവും അധാര്‍മ്മികമാണ്. സ്നേഹവും കരുണാര്‍ദ്രതയും മറ്റൊരു പാതയാണ് ശ്പാര്‍ശ ചെയ്യുക. സഹനത്തിന്‍െറയും മരണത്തിന്‍െറയും മുന്‍പില്‍ പ്രത്യേകിച്ചു് നിരാശയില്‍ അമരുമ്പോള്‍ മനുഷ്യഹൃദയത്തില്‍ നിന്നും ഉയരുന്ന അഭ്യര്‍ത്ഥന വേദനയുടേതായ ആ വേളയില്‍ ആരെങ്കിലും ചാരെ ഉണ്ടായിരിക്കണമെന്നും, നിരാശാജനകമായ ആ പരീക്ഷണാവസരത്തില്‍ മറ്റുള്ളവരുടെ ദാര്‍ഡ്യക്യൈവും ധാര്‍മ്മികപിന്‍ത്തുണയും സംലഭ്യമാകണമെന്നുമാണ്.ഒരു പക്ഷെ അതല്പം ബാദ്ധ്യതപ്പെടുത്തുന്നതായി തോന്നാം. എന്നാല്‍ അത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും തന്തുക്കളെ ബലപ്പെടുത്തുന്ന നവവും ആഴവും ആയ ഐക്യദാര്‍ഡ്യത്തിനു് പാതയൊരുക്കം, പാപ്പാ പറഞ്ഞു.







All the contents on this site are copyrighted ©.