2008-12-05 15:14:21

നവതലമുറ അഭിമുഖീകരിക്കുന്ന വിപല്‍സാധ്യതകളെപറ്റി പാപ്പാ


 
പുത്തന്‍വിവരസാങ്കേതികത വ്യാപകമാകുന്ന പരിതോവസ്ഥയില്‍ യുവതലമുറകള്‍ രണ്ട് വിപല്‍സാധ്യതകള്‍ അഭിമുഖീകരിക്കുകയാണെന്ന് പാപ്പാ പറയുന്നു. മാനസികമായി കേന്ദ്രീകരിക്കുവാനുള്ള കഴിവ് കുറയുകയും, യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചും അവഗണിച്ചും വ്യക്തിപരമായി സ്വയം ഒറ്റപ്പെടുകയും ആണ് ആ വിപല്‍സാധ്യതകള്‍ എന്ന് ചൂണ്ടിക്കാട്ടികൊണട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- മറ്റുള്ളവരുമായുള്ള രചനാത്മക ബന്ധത്തിന് അവ തടസ്സം സൃഷ്ടിക്കും. അങ്ങനെ മറ്റുള്ളവരില്‍ നിന്ന് അകന്ന് തന്നില്‍ത്തന്നെ ഒതുങ്ങിക്കുടി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു് മാത്രം പ്രാധാന്യം നല്‍കുന്ന വ്യക്തിയായി ഒരുവന്‍ മാറും. ഈ പ്രത്യേകസാഹചര്യത്തില്‍ യൂണിവേഴ്സിറ്റിവിദ്യാദ്യാസം അദ്ധ്യയനവിഷയങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ ആധുനികമനുഷ്യനെ തട്ടിയുണര്‍ത്തുന്ന ഗഹനങ്ങളായ സമസ്യകളിലൂടെ ധാര്‍മ്മികവും, വൈകാരികവും, ആത്മീയവും ആയി വളരുവാനുള്ള അവസരമേകണം. എല്ലാ അധികൃതനവീകരണവും പ്രഥമവും പ്രധാനവുമായി ആത്മീയവും ധാര്‍മ്മികവും ആയിരിക്കണം.അതായതു് അത് ജനങ്ങളുടെ മനസ്സാക്ഷിയില്‍ നിന്നാണ് തുടക്കം കുറിക്കണ്ടതു്. മാനവികപരിതോവസ്ഥ ഗുണമേന്‍മയിലും കാര്യക്ഷമതയിലും മെച്ചപ്പെടണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ പൊതുനന്മയ്ക്കു് ഉപദ്രവകരമായതും അതിന് ഏതെങ്കിലും തരത്തില്‍ തടസ്സം സൃഷ്ട്രിക്കുന്നതും തിരുത്തികൊണടുള്ള വ്യക്തിപരമായ നവീകരണം ആദ്യം ഉറപ്പു വരുത്തണം. യൂണിവേഴ്സിറ്റി അതിന്‍െറ സ്വഭാവത്താല്‍ തന്നെ വ്യക്തിയ്ക്കും സമൂഹത്തിനും അവ അര്‍ഹിക്കുന്ന പ്രാധാന്യമേകിക്കൊണ്ട് പങ്കുചേരലിന്‍െറയും, മറ്റുള്ളവരുമായുള്ള ആരോഗ്യപരമായ ബന്ധത്തിന്‍െറയും പാതയിലൂടെ നീങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്കു് സാധ്യതയും പ്രചോദനവും നല്‍കുന്നതാണ്. സത്യാന്വേഷണത്തില്‍ പങ്കെടുത്ത് വ്യക്തിയെന്നനിലയില്‍ സ്വയം അംഗീകരിക്കുവാനും പ്രകടിപ്പിക്കുവാനും അവസരമേകുന്ന വിദ്യാകേന്ദ്രമാകണം യൂണിവേഴ്സിറ്റി. ഇറ്റലിയിലെ പാര്‍മ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകദ്ധ്യയേതാക്കളുടെ ആയിരത്തിമൂന്നുറു പേരെടങ്ങുന്ന ഒരു സംഘത്തെ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്.







All the contents on this site are copyrighted ©.