2008-12-03 08:26:39

ശ്രീലങ്കയുടെ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെ വത്തിക്കാനില്‍


 
പോപ്പ് ബനഡിക്ട് പതിനാറാമന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയെ ഒരു കുടിക്കാഴ്ചയ്ക്ക് വത്തിക്കാനില്‍ സ്വീകരിച്ചു. പാപ്പായെ സന്ദര്‍ശിച്ചശേഷം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണയുമായി കുടിക്കാഴ്ച നടത്തി. തദവസരത്തില്‍ വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്വെ മംബേര്‍ത്തിയും സന്നിഹിതനായിരുന്നു. ഏറ്റവും പിന്നോക്കാവസ്ഥയിലായിരിക്കുന്ന പൗരജനങ്ങളുടെ അടിസ്ഥാനയാവശ്യങ്ങള്‍ സാധിതമാക്കുന്നതിന്‍െറയും, സംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ നീതിപൂര്‍വ്വകവും സ്ഥിരവും ആയ രാഷ്ട്രീയപരിഹാരത്തിന്‍െറ ഏകമാര്‍ഗ്ഗമായ സംവാദത്തിന്‍െറയും അനുരഞ്നചര്‍ച്ചയുടെയും പാത ഏകോപിപ്പിക്കുന്നതിന്‍െറയും ആവശ്യകത ഊന്നിപറയുന്നതിനു്, നാടിന്‍െറ ആനുകാലികപരിതോവസ്ഥ ആ കുടിക്കാഴ്ചകളില്‍ ചര്‍ച്ചാവിഷയമായതായി പ്രസിഡന്‍റിന്‍െറ വത്തിക്കാനിലെ സന്ദര്‍ശനത്തെ അധികരിച്ച് പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച വിജ്ഞാപനം പറയുന്നു. മതപരമായ സാക്ഷൃത്തിലൂടെയും, വിദ്യാദ്യാസ ആതുരാലയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, പൊതുനന്‍മയ്ക്കും അനുരഞ്നത്തിനും സമാധാനത്തിനും ആയി പ്രവര്‍ത്തിക്കുവാനുള്ള പ്രതിബദ്ധതയിലുടെ രാജ്യത്തിനു് നിര്‍ണ്ണായകസംഭാവനയേകുവാന്‍ അവസരമേകുന്നതിനു് സഭയ്ക്കു് പൂര്‍ണ്ണസ്വാതന്ത്രൃം തുടര്‍ന്നും നല്‍കുമെന്ന് സഭാനേതൃത്വം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.