2008-12-01 09:03:11

വൈദികരുടെ ദൗത്യങ്ങളില്‍ സുപ്രധാനം സുവിശേഷപ്രഘോഷണമെന്ന് പാപ്പാ


 
വൈദികര്‍ വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ബാദ്ധ്യസ്ഥരാണെങ്കിലും ഏറ്റം സുപ്രധാനദൗത്യം സുവിശേഷപ്രഘോണമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ഇറ്റലിയിലെ മോള്‍ഫേത്താ കിയേത്തി അങ്കോണ എന്നിവിടങ്ങളിലെ പൊന്തിഫിക്കല്‍ സെമ്മിനാരികളുടെ നുറാം സ്ഥാപനവാര്‍ഷികത്തോട് അനുബന്ധിച്ച് വത്തിക്കാനില്‍ എത്തിയ നാനുറ്റിഇരുപത് വൈദികവിദ്യാര്‍ത്ഥികളെയും, അവരുടെ അദ്ധ്യാപകരെയും, രുപതാദ്ധ്യക്ഷമാരെയും പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യവെയാണ് പാപ്പാ വൈദികരുടെ സുവിശേഷപ്രഘേഷണദൗത്യത്തിന്‍െറ പ്രാധാന്യം ചൂണ്ടികാട്ടിയത്. സ്വയം പരിയാപ്തരാണെന്നും തങ്ങളുടെ ഭാഗധേയത്വശില്പികള്‍ തങ്ങള്‍ തന്നെയാണെന്നും ചിന്തിക്കുകയും, ദൈവത്തെ തീരുമാനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പുകളില്‍ നിന്നം അകറ്റിനിര്‍ത്തുകയും ചെയ്യുന്ന ഇക്കാലത്ത് ക്രിസ്തുവാകുന്ന സത്യത്തെ സ്വീകരിക്കുകയും സുവിശേഷത്തിനായി ജീവന്‍ സമര്‍പ്പിക്കുകയും വളരെ ആയാസകരമാണെന്ന് പ്രസ്താവിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു- എക്കാലത്തെയും പോലെ ഈ മൂന്നാം സഹസ്രാബ്ദത്തിലും മനുഷ്യന് ദൈവത്തെ ആവശ്യമാണ്. മാത്രമല്ല ആ യാഥാര്‍ത്ഥ്യം അവന്‍െറ അദമ്യയാഗ്രഹമായി തുടരുകയും ചെയ്യുന്നു. അത് കണക്കിലെടുത്ത് ലോകത്തിന്‍െറ പ്രത്യാശയായ ക്രിസ്തു ആകുന്ന നിത്യജീവന്‍െറ വചനത്തെ നല്‍കുക ക്രൈസ്തവരുടെ പ്രത്യേകിച്ച് വൈദികരുടെ ഉത്തരവാദിത്വമാണ്.ഇത്രയേറെ പ്രസക്തിയുള്ള ആ ദൗത്യനിര്‍വഹണത്തിന് ആത്മീയരുപവല്‍ക്കരണം വളരെ പ്രധാനപ്പട്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.