2008-11-27 11:14:53

അര്‍മേനിയന്‍ സിലിഷ്യ ഓര്‍ത്തഡോക്സ് കാതോലിക്കാബാവാ അറാം ഒന്നാമന്‍ വത്തിക്കാനില്‍


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പഞ്ചദിന സന്ദര്‍ശനത്തിന് റോമിലെത്തിയ അര്‍മേനിയന്‍ സിലിഷ്യ ഓര്‍ത്തഡോക്സ് കാതോലിക്കാബാവായുമൊത്ത് വത്തിക്കാനിലെ പേപ്പല്‍ഭവനത്തിലെ കപ്പേളയില്‍ ഒരു എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്തി. തദവസരത്തില്‍ അര്‍മേനിയന്‍ സിലിഷ്യ ഓര്‍ത്തോഡക്സ് സഭയുടെ ഇതരസഭകളുമായുള്ള ഭാവാത്മകമായ എക്യുമെനിക്കല്‍ബന്ധങ്ങളെ പാപ്പാ ശ്ലാഘിച്ചു. അവ വളരെ പ്രോല്‍സാഹജനകമാണ് പ.പിതാവ് തുടര്‍ന്നു- എക്യുമെനിക്കല്‍ സംവാദത്തില്‍ നിന്ന് ഉരുത്തിരിയുന്ന ധാരണയിലും, ആദരവിലും, സഹകരണത്തിലും ഉള്ള വളര്‍ച്ച നമ്മുടെ ഇക്കാലത്തെ സുവിശേഷപ്രഘോഷണത്തെ വളരെ കാര്യക്ഷമമാക്കുകയാണ്. ലോകമെമ്പാടും കത്തോലിക്കാ അര്‍മേനിയന്‍ വിശ്വാസികള്‍ ഏകതാനതയിലും ഐക്യദാര്‍ഡ്യത്തിലും ജീവിക്കുന്ന ദൃശ്യം തന്നെ വലിയ ഒരു സാക്ഷൃമാണ്. ഇരു സഭകളും പങ്കുചേരുന്ന അപ്പസ്തോലിക പാരമ്പര്യത്തെ അധികരിച്ച വര്‍ദ്ധമാനമായ ബോധ്യവും, മതിപ്പും, ആത്മീയവും ധാര്‍മ്മികവും ആയ മൂല്യങ്ങള്‍ക്കും കാര്യക്ഷമമായ പൊതുസാക്ഷൃമേകുവാന്‍ പാതയെരുക്കും. ആ ആത്മീയ ധാര്‍മ്മികമൂല്യങ്ങളുടെ അഭാവത്തില്‍ നീതിപൂര്‍വ്വകവും മാനവികവുമായ ഒരു സാമൂഹികക്രമം അസാദ്ധ്യമാണ്. തുടര്‍ന്ന് ലെബനിലെയും മദ്ധ്യപൂര്‍വ്വപ്രദേശത്തെയും സംഘര്‍ഷങ്ങളെ പരാമര്‍ശവിഷയമാക്കിയ പാപ്പാ അധികൃതസമാധാനത്തെപ്പറ്റിയുള്ള തന്‍െറ ബോധ്യം വെളിപ്പടുത്തി. രാജ്യങ്ങള്‍ക്കു് സ്വയംഭരണവകാശമുണ്ടായിരിക്കുകയും, വിവിധവര്‍ഗ്ഗങ്ങളും മതസമൂഹങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്താല്‍ മാത്രമെ ഏകതാനതയിലും, നീതിയിലും, വ്യക്തികളുടെ യും ജനതകളുടെയും ന്യായമായ അവകാശങ്ങളോടുള്ള ആദരവിലും അധിഷ്ഠിതമായ അധികൃതസമാധാനം കെട്ടിപ്പെടുക്കാനാവൂ.







All the contents on this site are copyrighted ©.