2008-11-18 06:59:44

 പാപ്പാ ധ്യാനാത്മകസന്യസ്തര്‍ക്കായി ദൈവത്തിന് നന്ദി പറയുന്നു.


പ്രാര്‍ത്ഥനയ്ക്കായി തങ്ങളെ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ദൈവപരിപാലന നല്‍കുന്നതുകൊണ്ടുമാത്രം ജീവിക്കുകയും ചെയ്യുന്ന എല്ലാ ധ്യാനാത്മകസന്യസ്തര്‍ക്കുമായി പാപ്പാ ദൈവത്തിന് നന്ദിയര്‍പ്പിച്ചു.ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു ശേഷം ഈ മാസം ഇരുപത്തിയെന്നാം തീയതി അവര്‍ക്കായുള്ള പ്രാര്‍ത്ഥനാദിനമായി ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നതിനെപറ്റി പരാമര്‍ശിക്കുകയായിരുന്നു പ.പിതാവ്. അവര്‍ക്കായും, ധ്യാനാത്മകജീവിതത്തിലേയ്ക്കുള്ള ദൈവവിളികള്‍ വര്‍ദ്ധമാകുന്നതിനായും പ്രാര്‍ത്ഥിക്കുവാനും, അവര്‍ക്ക് ദൗതികസഹായമേകുവാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ച പാപ്പാ അവരോടായി പറഞ്ഞു- പ്രിയ സഹോദരി സഹോദരമാരേ , നിങ്ങളുടെ സാന്നിദ്ധ്യം സഭയിലും സമൂഹത്തിലും അനിവാര്യമാണ്. ഞാന്‍ നിങ്ങളുടെ ചാരെയുണ്ട്. നിങ്ങള്‍ക്ക് വലിയ സ്നേഹത്തോടെ എന്‍െറ ആശീര്‍വാദം.







All the contents on this site are copyrighted ©.