2008-11-17 16:42:13

കത്തോലിക്കാപാരമ്പര്യം വരും തലമുറയ്ക്ക് കൈമാറുക ആവശ്യമെന്ന് പാപ്പാ


 
ആനുകാലിക സാംസ്കാരികസാമൂഹികസാഹചര്യങ്ങള്‍ കൃപാവരത്തിന്‍െറയും വിശുദ്ധിയുടെയും ഉപവിയുടെയും പ്രബോധനങ്ങളുടെയും ആയ കത്തോലിക്കാപാരമ്പര്യത്തിന്‍െറ അനര്‍ഘനിധികള്‍ അതിന്‍െറ പൂര്‍ണ്ണതയില്‍ പങ്കു വയ്ക്കണ്ടതിന്‍െറ പ്രസക്തിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആ യാഥാര്‍ത്ഥ്യങ്ങളുടെ വിനിമയവും പങ്കുവയ്ക്കലും സവിശേഷമാംവിധം യുവതലമുറയെയാണ് ഉന്നം വയ്ക്കണ്ടത്. ഇന്ന് അത്ഭുതകരമാംവിധം ലോകത്തില്‍ പ്രകടമാകുന്നതുപോലെ ക്രൈസ്തവസാക്ഷൃമേകുന്നതിന് പ്രാപ്തരാകുവാന്‍ വേണ്ടി അവര്‍ സത്യത്തിനും സന്തോഷത്തിനും ആയി ഹൃദയപൂര്‍വം കാത്തിരിക്കുകയാണ്. അതിനാല്‍ അധികൃതവിദ്യാഭ്യാസവും യുവജനപ്രേഷിത്വവും ഇന്ന് അനിവാര്യമാണ്. പുരുഷനും സ്ത്രീയും ഔന്നിത്യത്തില്‍ തുല്യരാണ്. കുട്ടായ്മയിലും സഹകാരിത്വത്തിലും വിവാഹ,കുടുംബജീവിതങ്ങളില്‍ മാത്രമല്ല സമുഹത്തിന്‍െറ എല്ലാതലങ്ങളിലും പരസ്പരം സമ്പന്നരാക്കുവാന്‍ അവര്‍ വിളിക്കപ്പെടുകയാണ്. ബാദ്ധ്യതപ്പെടുത്തുന്ന ഒത്തിരിയേറെ കാര്യങ്ങള്‍ ഏറ്റെടുക്കുവാനും കാര്യക്ഷമമായി നിര്‍വഹിക്കുവാനും ആവശ്യമായ വിജ്ഞാനവും ധൈര്യവും സ്വായത്തമാക്കുവാന്‍ ക്രൈസ്തവവനിതകള്‍ വിളിക്കപ്പെടുന്നു. അല്മാര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഇരുപത്തിമൂന്നാം സമ്പര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്തവരെ വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ചയവസരത്തില്‍ അവരെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇവ പറഞ്ഞത്. അല്മായവിശ്വാസികള്‍ എന്ന അപ്പസ്തോലികപ്രബോധനത്തിന്‍െറ ചുവടുപിടിച്ച് നടന്ന ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം, അല്മായവിശ്വാസികള്‍ എന്ന അപ്പസ്തോലികപ്രബോധനത്തിനു ശേഷം ഇരുപത് വര്‍ഷങ്ങള്‍ - ഓര്‍മ്മകള്‍, വികസനങ്ങള്‍, പുത്തന്‍ വെല്ലുവിളികള്‍, ദൗത്യങ്ങള്‍ എന്നതായിരുന്നു.







All the contents on this site are copyrighted ©.