2008-11-17 16:45:30

 ഡ്രൈവര്‍മാര്‍ക്ക് പാപ്പായുടെ ഉപദേശം


നവംബര്‍ മൂന്നാം ഞായറാഴ്ച വാഹനയപകടങ്ങളില്‍ മരണമടഞ്ഞവരെ അനുസ്മരിക്കുന്ന പശ്ചാത്തലത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷമായിരുന്നു അത്. പാപ്പാ പറഞ്ഞു, ഇന്നത്തെ ആരാധനക്രമത്തിലെ ദൈവവചനത്തില്‍ വി.പൗലോസ് ഉദ്ബോധിപ്പിക്കുന്നതു പോലെ ഉണര്‍ന്ന് സുബോധമുള്ളവരായിരിക്കുവാന്‍ എല്ലാവരോടും -ഡ്രെവവര്‍മാരോടും, യാത്രക്കാരോടും ,കാല്‍നടക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉത്തരവാദിത്വബോധത്താലും ,മറ്റുള്ളവരോടുള്ള പരിഗണയാലും ആദരവാലും മുദ്രിതമായിരിക്കണം തെരുവീഥിയിലെ നമ്മുടെ വര്‍ത്തനാരീതി. ലോകമെമ്പാടുമുള്ള വീഥികളിലും പെരുവഴികളിലും പ.കന്യകാമറിയം നമ്മെയെല്ലാവരെയും സുരക്ഷിതരായി നയക്കട്ടെ.







All the contents on this site are copyrighted ©.