2008-11-15 09:46:29

മതങ്ങള്‍ സമാധാന അനുരഞ്ന സന്ദേശമാണ് നല്‍കുന്നതെന്ന് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ


മതവിശ്വാസികളുടെയിടയില്‍ ബലഹീനതകളും പോരായ്മകളും ഉണ്ടങ്കിലും മതങ്ങള്‍ സമാധാനത്തിന്‍െറയും അനുരഞ്നത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നതെന്ന് മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ. സമാധാനസംസ്കാരമെന്ന വിഷയത്തെ അധികരിച്ച ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിന്‍െറ അറുപത്തിമൂന്നാം യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. ഐക്രരാഷ്ട്രസഭ അതിന്‍െറ സ്വഭാവത്തിന്‍െറയും ദൗത്യത്തിന്‍െറയും അടിസ്ഥാനത്തില്‍ ഒരു സമാധാനകളരിയായിരിക്കണമെന്ന് ശുപാര്‍ശ ചെയ്ത അദ്ദേഹം എല്ലാവിഭാഗകാരുടെയും ന്യയാനുസൃതമായ താല്‍പര്യങ്ങള്‍ ആദരിക്കുന്ന ചിന്താപ്രവര്‍ത്തനശൈലികള്‍ സ്വായത്തമാക്കണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി. മനസ്സാക്ഷിസ്വാതന്ത്യത്തെ ചോദ്യം ചെയ്യുവാനോ, അക്രമത്തെ നീതികരിക്കുവാനോ, വൈരാഗ്യവും മതമൗലികവാദവും പരത്തുവാനോ, രാഷ്ട്രീയമതഅധികാരങ്ങളെ താഴ്ത്തിക്കെട്ടാനോ ക്രൈസ്തവര്‍ക്ക് ഒരിക്കലും ആവില്ല, അദ്ദേഹം പറഞ്ഞു. വെറും സഹിഷ്ണത കൊണ്ടും അവ്യക്തമായ പ്രതിബദ്ധതകൊണ്ടും തൃപ്തിപ്പെടാതെ ഭ്രാതൃത്വത്തെ യാഥാര്‍ത്ഥ്യമാക്കുവാന്‍ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്.തു







All the contents on this site are copyrighted ©.