2008-10-29 07:05:21

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2009 മാര്‍ച്ചില്‍ ആഫ്രിക്കയില്‍ ഇടയസന്ദര്‍ശനം നടത്തും


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2009 മാര്‍ച്ചില്‍ ആഫ്രിക്കന്‍ നാടുകളായ കാമറൂണും അംഗോളയും സന്ദര്‍ശിക്കും. 2009 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാമാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം സമ്മേളനത്തിന്‍െറ പ്രവര്‍ത്തനരേഖ കാമറൂണിലെ ഇടയസന്ദര്‍ശനവേളയില്‍ ആ ഭൂഖണ്ഡത്തിലെ മെത്രാന്‍സംഘങ്ങളുടെ പ്രതിനിധികള്‍ക്ക് നല്‍കും. അംഗോളയുടെ സുവിശേഷവല്‍ക്കരണത്തിന്‍െറ അഞ്ഞൂറാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ ആ നാടു സന്ദര്‍ശനത്തിന്‍െറ മുഖ്യഉദ്ദേശ്യം .മെത്രാമാരുടെ സിനഡിന്‍െറ പന്ത്രണ്ടാം സാധാരണ പൊതുസമ്മേളനത്തിന്‍െറ സമാപനം കുറിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷണപ്രഭാഷണത്തില്‍ പാപ്പാ തന്നെ വെളിപ്പെടുത്തിയതാണ് ഇവ.







All the contents on this site are copyrighted ©.