2008-10-29 07:07:56

പാപ്പാ ഇറാക്കിലും ഭാരതത്തിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തുന്നു.


പൗരസ്ത്യനാടുകളില്‍ ക്രൈസ്തവര്‍ അസഹിഷ്ണതയുടെയും ക്രൂരമായ അക്രമങ്ങളുടെയും, കുട്ടകുരുതിയുടെയും, ഭീഷണിയുടെയും ഇരകളാകുന്നതിനെയും, സ്വന്തം ഭവനം ഉപേക്ഷിച്ച് അഭയം തേടി അലഞ്ഞുതിരിയുവാന്‍ നിര്‍ബന്ധിതരാകുന്നതിനെയും പാപ്പാ അപലപിച്ചു. അവ അന്താരാഷ്ടസമൂഹത്തിന്‍െറയും മതനേതാക്കമാരുടെയും സന്മനസ്സുള്ള എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ തുടര്‍ന്നു- ഇപ്പോള്‍ ഞാന്‍ ഇറാക്കിനെയും ഭാരതത്തെയും ആണ് ഓര്‍ക്കുക. ആ രാഷ്ട്രങ്ങളിലെ പുരാതനവും കുലീനരുമായ ജനതകള്‍ നുറ്റാണ്ടുകളിലൂടെ, ആദരപൂര്‍വകമായ സഹജീവനത്തിന്‍െറ ഔന്നത്യമാദരിക്കുവാനും നൂനപക്ഷമെങ്കിലും കഠിനാദ്ധ്വാനികളും യോഗ്യരും ആയ ക്രൈസ്തവര്‍ പൊതുവായ മാതൃനാടിന്‍െറ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ശ്ലാഘിക്കുവാനും പഠിച്ചിട്ടുണ്ടെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. കൈസ്തവര്‍ ഒരു ആനുകുല്യവും ആവശ്യപ്പെടുന്നില്ല. മറിച്ച് അവര്‍ എന്നും ചെയ്തിട്ടുള്ളതുപോലെ തങ്ങളുടെ സ്വദേശവാസികളോടെത്ത് സ്വന്തം നാട്ടില്‍ വസിക്കുവാനാണ് ആഗ്രഹിക്കുക. നിയമവാഴ്ചയും പൗരസഹജീവനവും വീണ്ടും സ്ഥാപിതമാകുന്നതിനും സര്‍ക്കാര്‍സ്ഥാപനങ്ങളില്‍നിന്ന് ആവശ്യമായ
സംരക്ഷണം തങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്ന് സത്യസന്ധരും വിശ്വസ്തരും ആയ പൗരമാര്‍ക്ക് ബോദ്ധ്യമാകുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട പൗര, മത അധികാരികളോട് ഞാന്‍ അദ്യര്‍ത്ഥിക്കുന്നു. അതുപോലെ അവര്‍ ജനങ്ങളുടെ നേതാക്കമാരും സംശോധകബിന്ദുക്കളും എന്ന നിലയിലെ തങ്ങളുടെ ദൗത്യം മനസ്സിലാക്കി കൈസ്തവരോടുള്ള സൗഹൃദത്തിന്‍െറയും, പരിഗണനയുടെയും നിര്‍ണ്ണായകവും വ്യക്തവുമായ അടയാളങ്ങള്‍ സ്വീകരിക്കുമെന്നും, ക്രൈസ്തവരുടെ നിയമാനുസൃതമായ അവകാശങ്ങളുടെ സംരക്ഷണം അഭിമാനത്തിന്‍െറ ഒരു വിഷയമാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. പാപ്പാ കഴിഞ്ഞ ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനക്കു മുന്‍പ് നടത്തിയ പ്രഭാഷണത്തിലാണ് ഇവ പറഞ്ഞതു്







All the contents on this site are copyrighted ©.