2008-10-27 12:56:31

മെത്രാമാരുടെ സിനഡിന്‍െറ പന്ത്രണ്ടാം സാധാരണ പൊതുസമ്മേളനത്തിന്‍െറ ദൈവജനത്തിനായുള്ള സന്ദേശം


മെത്രാമാരുടെ സിനഡിന്‍െറ പന്ത്രണ്ടാം സാധാരണ പൊതുസമ്മേളനത്തിന്‍െറ ദൈവജനത്തിനായുള്ള സന്ദേശം വെള്ളിയാഴ്ച പ്രസിദ്ധീകൃതമായി. വചനത്തിന്‍െറ ശബ്ദം വെളിപാടാണെന്ന് പറയുന്ന സന്ദേശം കര്‍ത്താവ് തന്നെത്തന്നെ വാക്കുകളുടെ ശബ്ദമായിട്ടാണ് അവതരിപ്പിച്ചതെന്നും, പ്രപഞ്ചവസ്തുക്കളുടെ എന്നപോലെ മാനവചരിത്രത്തിന്‍െറ ആരംഭത്തിലും ദൈവവചനം സന്നിഹിതമായിരുന്നെന്നും പറയുന്നു.വചനത്തിന്‍െറ മുഖം യേശുക്രിസ്തുവാണെന്നും, വചനത്തിന്‍െറ ഭവനം സഭയാണെന്നും, വചനത്തിന്‍െറ പാതകള്‍ പ്രേഷിത്വമാണെന്നും വിശദീകരിക്കുന്ന സന്ദേശം സഭ ദൈവവചനം വിവിധസംസ്കാരങ്ങളില്‍ നിവേശിപ്പിക്കുകയും, അവയുടെ ഭാഷകള്‍ക്കും ആശയങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും അനുസാരം പ്രകടിപ്പിക്കുകയും വേണമെന്ന് അനുസ്മരിപ്പിക്കുന്നു. ദൈവചനത്തിന്‍െറ അന്തസ്സത്ത അവികലമായി സംരക്ഷിക്കുന്നതില്‍ അതീവശ്രദ്ധ അവള്‍ കാട്ടണ്ടതിന്‍െറ ആവശ്യകതയും അത് ഊന്നിപറയുന്നു.ദൈവചനം കാര്യക്ഷമമായി ശ്രവിക്കുന്നതിനും, ശ്രവിച്ച വചനം നമ്മില്‍ വസിക്കുന്നതിനും, നമ്മോട് സംസാരിക്കുന്നതിനും നിശബ്ദത ശ്പാര്‍ശ ചെയ്യുന്ന സന്ദേശം ദിനാരംഭത്തിലെ ആദ്യവചനവും, സന്ധ്യാവേളയിലെ അവസാനവാക്കും ദൈവത്തിന്‍െറതായിരിക്കണ്ടതിന് ദിവസത്തിന്‍െറ ആരംഭത്തില്‍ നമ്മില്‍ അത് പ്രതിധ്വനിക്കെട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.