2008-10-27 13:01:41

ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ എസ്. വി. ഡി. ഇന്‍ഡോര്‍ രുപതയുടെ പുതിയസാരഥി


ഭാരതത്തിലെ മദ്ധ്യപ്രദേശ് സംസ്ഥാനത്തെ ഇന്‍ഡോര്‍ രുപതയുടെ സാരഥിയായി മദ്ധ്യപ്രദേശത്തെ തന്നെ ജാബുവാ രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കലിനെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നാമനിര്‍ദ്ദേശം ചെയ്തു.ഇന്‍ഡോര്‍ മെത്രാനായിരുന്ന ജോര്‍ജ്ജ് ആനാത്തില്‍ കാനന്‍നിയമം ശ്പാര്‍ശ ചെയ്യുന്ന പ്രായപരിധി പൂര്‍ത്തിയായതിനാല്‍ നല്‍കിയ രാജി പാപ്പാ സ്വീകരിച്ചതിനെ തുടര്‍ന്നു‍ണ്ടായ ‍‍‍‍‍‍‍‍‍‍‍ഒഴിവിലാ‍‍‍‍ണ് ആ നിയമനം. കോതമംഗലംരുപതയിലെ കലൂര്‍ക്കാട്ട് 1949 ജനുവരി ഏഴാം തീയതി ജനിച്ചയദ്ദേഹം ദൈവചനസഭയില്‍ ചേരുകയും 1979 മെയ് പതിനെന്നാം തീയതി വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി അദ്ദേഹത്തെ ജാബുവാരുപതാദ്ധ്യക്ഷനായി നിയമിച്ചു. അവിടെനിന്നാണ് പാപ്പാ ഇപ്പോള്‍ അദ്ദേഹത്തെ ഇന്‍ഡോര്‍ രുപതയിലേയ്ക്ക് നാമംനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
 







All the contents on this site are copyrighted ©.