2008-10-27 13:05:48

ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളം എത്യോപ്യയായിലെ അപ്പസ്തോലിക് നൂണ്‍ഷിയോ


ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളത്തെ വടക്കുകിഴക്കന്‍ ആഫ്രിക്കന്‍രാജ്യമായ എത്യോപ്യായുടെ അപ്പസ്തോലിക് നൂണ്‍ഷിയോയായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നിയമിച്ചു. ഒപ്പം വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം തന്നെയായ സൊമാലിയായുടെ അപ്പസ്തോലിക്ക് ഡെലിഗേറ്റായും പാപ്പാ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.ഇരിഞ്ഞാലക്കുട രുപതയിലെ പുത്തന്‍ചിറയില്‍ 1942 ഒക്ടാബര്‍ ഇരുപത്തിയാറാം തീയതി ജനിച്ചയദ്ദേഹം 1967 മാര്‍ച്ച് പതിനൊന്നാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1999 ഡിസംബര്‍ നാലാം തീയതി ഹോണ്ടൂറാസിലെ അപ്പസ്തോലിക് നൂണ്‍ഷിയോയായി നിയമിതനായദ്ദേഹം 2003 ജൂലൈ മൂന്നാം തീയതി മൊസാബിക്കിലെ അപ്പെസ്തോലിക്ക് നൂണ്‍ഷിയായായി സ്ഥലം മാറ്റപ്പെട്ടു. അവിടെ സേവനമനുഷ്ഠിക്കവെയാണ് അദ്ദേഹത്തെ പാപ്പാ എത്യോപ്യയായുടെ അപ്പസ്തോലിക് നൂണ്‍ഷിയോയായും സൊമാലിയായുടെ അപ്പസ്തോലിക്ക് ഡെലിഗേറ്റയായും നിയമിച്ചിരിക്കുക.







All the contents on this site are copyrighted ©.