2008-10-12 17:10:55

വിശുദ്ധ അല്‍ഫോന്‍സായുടെ ശക്തി ദൈവത്തിലെ പ്രത്യാശ പോപ്പ് ബെനഡിക്ട് പതിനാറാമന്‍


“അവിടുന്ന് മരണത്തെ എന്നേയ്ക്കുമായി ഗ്രസിക്കും. സകലരുടെയും കണ്ണുനീര്‍ അവിടുന്ന് തുടച്ചുമാറ്റും” ഏശയ്യ 25/8 . ജീവിതയാത്രയില്‍ ശാരീരികവും മാനസികവുമായ അതികഠിനവേദനയിലൂടെ കടന്നപോയ അമലോത്ഭവത്തിന്‍െറ അല്‍ഫോന്‍സായെ താങ്ങിനിര്‍ത്തിയത് ഏശയ്യാപ്രവചാകന്‍െറ ആ വാക്കുകളാണ്. അവളെ വിശുദ്ധയായി പ്രഖ്യാപിച്ചവേളയിലെ ദിവ്യബലിയില്‍ നടത്തിയ സുവിശേഷപ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞു. പിതാവായ ദൈവം തനിക്കായി സജ്ജമാക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കെടുക്കന്നതിനായുള്ള സവിശേഷ ഉപാധിയാണ് തനിക്കു് ലഭിക്കുന്ന കുരിശ്കളെന്ന് ആ അസാധാരണവനിത അറിഞ്ഞിരുന്നു. പ്രാര്‍ത്ഥനയിലൂടെയും തപസ്സിലൂടെയും സ്വര്‍ഗ്ഗീയവിരുന്നിനായുള്ള ക്ഷണം സ്വീകരിച്ചും, ദൈവാനുഗ്രഹമാകുന്ന വിവാഹവസ്ത്രത്താല്‍ അലംകൃതയായും അവള്‍ തന്നെത്തന്നെ ക്രിസ്തുവിനോട് അനുരുപയാക്കി. ഇന്നവള്‍ സ്വര്‍ഗ്ഗീയവിരുന്ന് ആസ്വദിക്കുകയാണ്. വിശുദ്ധ തന്‍െറ ഡയറിക്കുറുപ്പിലെഴുതി ,”സഹനമില്ലാത്ത ഒരു ദിവസം നഷ്ടപ്പെട്ട ഒരുദിനമായി ഞാന്‍ കരുതുന്നു”.സ്വഗ്ഗത്തില്‍ ഒരുദിവസം വിശുദ്ധയോടെത്ത് ഒന്നിക്കുവാന്‍ കുരിശുകള്‍ അവളുടെ മാതൃക അനുകരിച്ച് നമുക്കും സസന്തോഷം വഹിക്കാം, പ.പിതാവ് ഉദ്ബോധിപ്പിച്ചു







All the contents on this site are copyrighted ©.