2008-10-03 09:30:24

നാല്പത്തിമൂന്നാം ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനാദര്‍ശപ്രമേയം


‘ആദരവിന്‍െറയും സംവാദത്തിന്‍െറയും മൈത്രിയുടെയും സംസ്കാരം പരിപോഷിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യകളും ബന്ധങ്ങളും’ എന്ന ആദര്‍ശപ്രമേയം രണ്ടായിരത്തിഒന്‍പതില്‍ ആചരിക്കുന്ന നാല്പത്തിമൂന്നാംലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനത്തിനായുള്ള ആദര്‍ശപ്രമേയമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞടുത്തിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ പൊതുനന്മയ്ക്കായി ഉപയോഗിക്കുവാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആ ആദര്‍ശപ്രമേയമെന്ന് അതിന്‍െറ പ്രസിദ്ധീകരണവേളയില്‍ സാമൂഹികസമ്പര്‍ക്കമാധ്യമക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍കൗണ്‍സില്‍ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് കളൗദിയോ മരിയ ചേല്ലി പ്രസ്താവിച്ചു. പുതിയ ഉപകരണങ്ങള്‍ സാങ്കേതികപുരോഗതിക്ക് മാത്രമാകാതെ സാംസ്കാരികവളര്‍ച്ചയ്ക്കും, എല്ലാവരുടെയും പ്രയോജനത്തിന് ഉപകരിക്കുന്ന വിദ്യാദ്യാസത്തിനും പാതയൊരുക്കുന്ന സാധ്യതകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നവയായിരിക്കണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു. മിക്ക രാജ്യങ്ങളും പെന്തക്കുസ്താത്തിരുനാളിന് മുന്‍പ് വരുന്ന ഞായറാഴ്ചയാണ് ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനം ആചരിക്കുക.ഭാരതസഭ ആ ദിനം ആചരിക്കുന്നത് നവംബര്‍മാസത്തിലെ മൂന്നാംഞായറാഴ്ചയാണ്. പാപ്പായുടെ ലോകമാധ്യമദിനസന്ദേശം കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി.ഫ്രാന്‍സീസ് സാലസിന്‍റെ തിരുനാള്‍ദിനമായ ജനുവരി ഇരുപത്തിനാലാം തീയതിയാണ് പ്രസിദ്ധീകൃതമാകുന്നത്.







All the contents on this site are copyrighted ©.