2008-09-17 14:14:39

സ്നാനപ്പെട്ട ഏവരും ദൈവത്തിനായി കുടുതല്‍ ആഗ്രഹിക്കണമെന്ന് പാപ്പാ.


സ്നാനപ്പെട്ടവരെല്ലാം ദൈവത്തിനായി കുടുതല്‍ ആഗ്രഹിക്കുകയും ജീവിതത്തിന്‍െറ അര്‍ത്ഥത്തെക്കുറിച്ചുള്ള അവബോധത്തില്‍ ആഴപ്പടുകയും വേണം. ആ പ്രക്രിയയില്‍ മതാധ്യാപനത്തിന് ഒരു നിര്‍ണ്ണായകസ്ഥാനമുണ്ട് പാപ്പാ ഫ്രാന്‍സിലെ മെത്രാമാരുമായുള്ള കുടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. അതിനാല്‍ മതാധ്യാപകരുടെ പരിശീലനത്തില്‍ മെത്രാന്‍മാര്‍ അതീവശ്രദ്ധ കാട്ടണം പാപ്പാ തുടര്‍ന്നു- നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ ആവശ്യമാണ്. അതിനാല്‍ എന്നത്തെക്കാളുപുരി വൈദിക സന്യസ്ത വിളികള്‍ പരിപോഷിപ്പിക്കണം. വൈദികര്‍ സഭയ്ക്ക് അനിവാര്യമാണ്. സഭയ്ക്കായുള്ള ദൈവദാനമാണ് വൈദികര്‍. തുടര്‍ന്ന് പാപ്പാ കുടുംബത്തെ പരാമര്‍ശവിഷയമാക്കി. ഇന്ന് വളരെ രുക്ഷമായപ്രശ്നങ്ങളാണ് കുടുംബങ്ങള്‍ അഭിമുഖീകരിക്കുക. അത് കുടുംബപ്രേഷിതത്വത്തിന്‍െറ പ്രസക്തിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബമാകുന്ന ആധാരത്തിമേലാണ് സമൂഹം ഉറപ്പിക്കപ്പെട്ടിരിക്കുക. ക്രൈസ്തവവീക്ഷണത്തില്‍ സഭയുടെ സജീവകോശമാണ് കുടുംബം. എല്ലാകാര്യങ്ങളിലും എന്നപോലെ കുടുംബത്തെയും വിവാഹത്തെയും അധികരിച്ചവയിലും സഭയ്ക്ക് ക്രിസ്തുവിന്‍െറ ഹിതത്തിനെതിരെ പ്രവര്‍ത്തിക്കുവാനാവില്ല. യുവജനങ്ങളുടെ കാര്യത്തിലും സഭ കുടുതല്‍ ഔല്‍സുക്യവും ശ്രദ്ധവും പതിപ്പിക്കണം. രാഷ്ട്രത്തിന്‍െറ പ്രത്യേക ആനുകുല്യമെന്നും സഭ ആവശ്യപ്പെടുന്നില്ല. അതിന്‍െറ സ്ഥാനം ഏറ്റെടുക്കുവാനും അവളാഗ്രഹിക്കുന്നില്ല.ചില ബോധ്യങ്ങളില്‍ പണിചെയ്യപ്പെട്ട ഒരു സമൂഹമാണവള്‍.സമൂഹം മുഴുവനോടുമുള്ള തന്‍െറ ദൗത്യത്തെപ്പറ്റി അവള്‍ക്കു് ബോധ്യമുണ്ട്. അവള്‍ സ്വതന്ത്രമായി സംസാരിക്കുകയും അതേ സ്വാതന്ത്രൃത്തില്‍ മറ്റുള്ളവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. തുടര്‍ന്ന് എക്യൂമെനിസത്തെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു സത്യം അറിയുകയും ആ അറിവ് ആഴപ്പെടുത്തുകയും ആണ് എക്യൂമെനിക്കല്‍, മതാന്തര സംവാദങ്ങളുടെ ലക്ഷൃം .ആദ്യം ശ്രദ്ധാപൂര്‍വം ശ്രവിക്കുക. പിന്നീട് ദൈവവിജ്ഞാനീയ ചര്‍ച്ചയിലേയ്ക്ക് കടക്കാം. അങ്ങനെ വിശ്വാസത്തിന്‍െറ തന്നെ സാക്ഷൃവും പ്രഘോഷണവും സാധിക്കുന്ന ഒരു അവസ്ഥയിലെത്തിചേരും.







All the contents on this site are copyrighted ©.