2008-09-17 14:18:36

വര്‍ദ്ധമാനമായ ഐക്യദാര്‍ഢ്യത്തിന്‍േറതായ ലോകം കെട്ടിപടുക്കുക പാപ്പാ ഐക്യരാഷ്ടസഭയോട്


വര്‍ദ്ധമാനമായ ഐക്യദാര്‍ഢ്യത്താലും സ്വാതന്ത്രൃത്താലും സമാധാനത്താലും അനുഗ്രഹീതമായ ഒരു ലോകം കെട്ടിപടുക്കുന്നതിന് ഓരോ മനുഷ്യവ്യക്തിയുടെയും ഔന്നത്യം ഉയര്‍ത്തിപിടിക്കുക പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഐക്യരാഷ്ട്രസഭയോട്. ഐക്യരാഷ്ട്രസഭയുടെ പൊതുസമിതിയുടെ അറുപത്തിമൂന്നാം സമ്മേളനത്തിന്‍െറ ഒരുക്കമായി തിങ്കളാഴ്ച നടന്ന എക്യൂമെനിക്കല്‍ പ്രാര്‍ത്ഥനാസമ്മേളനത്തിനായി പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെ നല്‍കിയ സന്ദേശത്തിലാണ് അത് കാണുക. ആഗോളവല്‍ക്കരണപ്രയോജനങ്ങള്‍ മാനവകുലം മുഴുവനും ഉറപ്പാക്കുന്നതിനായുള്ള ഉദ്യമത്തില്‍ സഹസ്രാബ്ദി വികസനലക്ഷൃങ്ങളുടെയും ആഫ്രിക്കായുടെ വികസനാര്‍ത്ഥമുള്ള നവപങ്കാളിത്വപരിപാടിയുടെയും ഇതരസംരഭങ്ങളുടെയും പ്രാവര്‍ത്തികമാക്കല്‍ തുടരുന്നതിനാവശ്യമായ ശക്തിയും പ്രകാശവും ലഭിക്കുന്നതിനായുള്ള പ്രാര്‍ത്ഥനയില്‍ പാപ്പായും ആത്മനാ പങ്ക് ചേരുന്നതായി അറിയിച്ച കര്‍ദ്ദിനാള്‍ തുടരുന്നു ഐക്യരാഷ്ട്രസഭയുടെ സ്ഥാപനരേഖ ശിപാര്‍ശ ചെയ്യുന്ന ഉദാത്തമായ ധാര്‍മ്മികവീക്ഷണവും നീതിയെ അധികരിച്ച ശ്രേഷ്ഠമായ തത്വങ്ങളും വീണ്ടും സ്വായത്തമാക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അന്താരാഷ്ടനേതാക്കമാരെ ആഹ്വാനം ചെയ്തു. മെച്ചപ്പെട്ട ഭാവി കെട്ടിപടുക്കുവാനുള്ള ഐക്യരാഷ്ട്രസഭയിലെ അംഗങ്ങ ളുടെ പ്രതിബദ്ധതയെ എക്യൂമെനിക്കല്‍പ്രാര്‍ത്ഥനാവസരത്തിലെ വിചിന്തന നിമിഷങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പ.പിതാവ് പ്രത്യാശ പ്രകടിപ്പിക്കുന്നതായി കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ അറിയിക്കുന്നു.







All the contents on this site are copyrighted ©.