2008-09-06 16:42:49

മെത്രാന്മാരുടെ സിനഡ്സമ്മേളനത്തിന് ഭാരതത്തില്‍ നിന്ന് മൂന്ന് പ്രത്യേകക്ഷണിതാക്കള്‍


മെത്രാന്മാരുടെ സിനഡിന്‍െറ പന്ത്രണ്ടാം സാധാരണ പൊതുസമ്മേളനത്തിനായി പാപ്പാ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളുടെയും അംഗീകരിച്ച വിദഗ്ദ്ധരുടെയും നിരീക്ഷകരുടെയും പേരുവിവരം പരിശുദ്ധ സിംഹാസനം ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ഗോഹട്ടി അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ ഉള്‍പ്പെടെ മുപ്പത്തിരണ്ട് പേരെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സിനഡുസമ്മേളനത്തിന്‍െറ അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്തു. ബോംബെയിലെ കത്തോലിക്കാ ബൈബിള്‍
ഇന്‍സ്റ്റിട്യുറ്റിന്‍െറ പ്രസിഡന്‍റ്ഫാദര്‍ ഫിയറില്ലോ മസ്കിറിനാസ് ഉള്‍പ്പെടെ നാല്പത്തിയൊന്ന് പേരെയും ചങ്ങനാശ്ശരി അതിരുപതയുടെ വക്താവ് പൊന്‍പ്പുഴകോട്ടയില്‍ ചെറിയാന്‍ അനിയന്‍ക്കുഞ്ഞ് ഉള്‍പ്പെടെ മുപ്പത്തിയേഴ് പേരെയും യഥാക്രമം വിദഗ്ദ്ധരും നിരീക്ഷകരും ആയി പാപ്പായുടെ അംഗീകാരത്തോടെ സിനഡിന്‍െറ പൊതുകാര്യാലയം തെരഞ്ഞെടുത്തു.







All the contents on this site are copyrighted ©.