2008-09-06 09:23:18

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ചിന്തകള്‍ പ്രചരിപ്പിക്കുവാന്‍ ഒരു പ്രസ്ഥാനം


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ചിന്തകള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി ഒരു പ്രസ്ഥാനത്തിന് രുപമേകുവാന്‍ റാറ്റ്സിംഗറിന്‍െറ വിദ്യാര്‍ത്ഥി വലയം തീരുമാനമെടുത്തു. പ്രസ്തുത സംഘടനയുടെ അദ്ധ്യക്ഷന്‍ ദൈവവചനമിഷ്യനറിസമൂഹാംഗം ഫാദര്‍ വിന്‍സെന്‍്റ് തോമ്മി ഒരു പ്രസ്താവനയിലാണ് അത് വെളപെടുത്തിയത്. പ്രൊഫസര്‍ ജോസഫ് റാറ്റ്സിംഗര്‍ മൂണിക്കിലെ ആര്‍ച്ചുബിഷപ്പായി നിയമിതനായതിനെ തുടര്‍ന്നാണ് റാറ്റ്സിംഗര്‍ വിദ്യാര്‍ത്ഥി വലയം രുപീകൃതമായത്. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിന്‍െറ-പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ചൈതന്യത്തില്‍ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് പ്രസ്ഥാനത്തിന്‍െറ പ്രഖ്യാപിതലക്ഷുമെന്ന് വിജ്ഞാപനം പറയുന്നു.അടുത്തയിടെ കാസ്തല്‍ഗന്തോള്‍ഫോയില്‍ നടന്ന റാറ്റ്സിംഗര്‍ വലയം എന്ന സംഘടനയുടെ സമ്മേളനത്തില്‍ പാപ്പായുടെ ദൈവശാസ്ത്രത്തെ ഗവേഷണവിഷയമാക്കുന്ന 17 യുവദൈവശാസ്ത്രജ്ഞമാര്‍ സംബന്ധിച്ചു. റാറ്റ്സിംഗര്‍ വിദ്യാര്‍ത്ഥികളുടെ പുതിയതലമുറ എന്നാണ് അവരെ റാറ്റ്സിംഗര്‍ വിദ്യാര്‍ത്ഥിവലയം വിശേഷിപ്പിച്ചത്







All the contents on this site are copyrighted ©.