2008-09-06 16:47:04

ഉപവിയുടെ പ്രേഷിതസമൂഹം ഒറീസയില്‍ 3 അഭയാര്‍ത്ഥികേന്ദ്രങ്ങള്‍ തുറക്കുന്നു


ഒറീസായിലെ ക്രൈസ്തവപീഡനത്തില്‍ ഭവനം ഉപേക്ഷിച്ച് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവര്‍ക്കായി 3 അഭയാര്‍ത്ഥികേന്ദ്രങ്ങള്‍ അവിടെ തന്നെ തുറക്കുമെന്ന് ഉപവിയുടെ പ്രേഷിതസമൂഹം വെളിപ്പെടുത്തി. വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് സമൂഹം അതു വെളിപ്പെടുത്തിയത്. ഒറീസയില്‍ സേവനമനുഷ്ഠിക്കുന്ന ഉപവിയുടെ പ്രേഷിതസമൂഹത്തിലെ അംഗങ്ങളുടെ നേരെ കുബുദ്ധികള്‍ കല്ലെറിയുകയും അവര്‍ സഞ്ചരിച്ചിരുന്ന വാഹനം നശിപ്പിക്കുകയും ചെയ്തതായി സമൂഹശ്രേഷ്ഠ സിസ്റ്റര്‍ സുമ ഏഷ്യാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പറഞ്ഞു. ഗ്രാമത്തിലെ മൂപ്പമാരുടെ ഇടപെടല്‍കൊണ്ട് തങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് സിസ്റ്റര്‍ കുട്ടിചേര്‍ത്തു. സമൂഹത്തിന്‍റെ സുപ്പീരീയര്‍ ജനറല്‍ സി.നിര്‍മ്മല ജോഷി ഒറീസയിലെ സംഭവത്തിലെ തന്‍െറ ആശങ്ക രേഖപ്പെടുത്തികൊണ്ട് ഒരു കത്ത് ഭാരതത്തിന്‍െറ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ചു. ക്രൈസ്തവരുടെ സംരക്ഷണവും അവര്‍ക്കു് പിന്‍തുണയും വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം അതിന് ഒരു മറുപടി സിസ്റ്ററിന് നല്‍കുകയും ചെയ്തു.







All the contents on this site are copyrighted ©.