2008-08-12 17:09:29

 

 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കാസ്തല്‍ഗന്തോള്‍ഫോയില്‍

 

 


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ രണ്ട് ആഴ്ചക്കാലത്തെ വേനല്‍ക്കാലാവധിക്ക് ശേഷം തിങ്കളാഴ്ച കാസ്തല്‍ഗന്തോള്‍ഫോയിലെ പേപ്പല്‍ഭവനത്തില്‍ തിരിച്ചെത്തി .തനിക്ക് ആതിഥ്യമേകിയ ബ്രസനോനയിലെ മേയര്‍ക്കും നിവാസികള്‍ക്കും നന്ദി രേഖപ്പെടുത്തവെ പാപ്പാ പറഞ്ഞു എല്ലാകാര്യങ്ങളും അവസാനിക്കുന്നതുപോലെ എന്‍റെ അവുധിക്കാലവും സമാപിക്കുകയാണ്. അവധിക്കാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളുമായിട്ടാണ് ഞാന്‍ പോകുക. അതിലൂടെ ഞാന്‍ നിങ്ങളോടെത്ത് ഉണ്ടായിരിക്കും. സര്‍വോപരി പ്രാര്‍ത്ഥന എന്നെ നിങ്ങളോട് ഒന്നിപ്പിക്കും. സന്തോഷചിത്തരും  എന്നും നന്മ പ്രവര്‍ത്തിക്കുന്നവരും ആകാം നമുക്കു്.

 








All the contents on this site are copyrighted ©.