2008-07-31 16:49:33

പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഒക്ടോബര്‍ 4-ന് ഇറ്റലിയുടെ പ്രസിഡണ്ടിനെ ഔദ്യോഗികമായി സന്ദര്‍ശിക്കും.

 


ബനഡിക്ട് പതിനാറാമ൯ പാപ്പാ ഇറ്റാലിയ൯ പ്രസിഡണ്ട് ജൊര്‍ജോ നപൊളിതാനൊയെ, ഇറ്റലിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാ൯സീസിന്‍റെ തിരുനാളായ ഒക്ടോബര്‍ 4-ന്, പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതിയായ ക്വിരിനാലെ കൊട്ടാരത്തിലെത്തി സന്ദര്‍ശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് അറിയിച്ചു. പ്രസിഡണ്ട് നപൊളിതാനൊ 2006 നവംബര്‍ 20-ന് വത്തിക്കാനില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനു പാപ്പയുടെ പ്രതിസന്ദര്‍ശനമാണിത്.

 
All the contents on this site are copyrighted ©.