2008-07-10 08:49:10

ബഹറിന്‍ സന്ദര്‍ശിക്കാന്‍ പാപ്പായ്ക്ക് ക്ഷണം


ബഹറിന്‍ സന്ദര്‍ശിക്കാന്‍ അന്നാടിന്‍റെ രാജാവ് ഷെയ്ക് ഹമദ് ബിന്‍ ഇസ അല്‍ഖലീഫ ബനഡിക്ട് പതിനാറാമന്‍ പാപ്പായെ ക്ഷണിച്ചു. ഒന്‍പതാം തിയതി ബുധനാഴ്ച റോമിന്‍റെ പ്രാന്തത്തിലുള്ള കാസ്തല്‍ ഗന്തോള്‍ഫൊയിലെ വേനല്‍ക്കാലഅരമനയില്‍ പാപ്പാ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാ വേളയിലാണ് രാജാവ് ഈ ക്ഷണം നല്കിയത്. മധ്യപൗരസ്ത്യദേശത്തും അതുപോലെ ലോകം മുഴുവനും സമാധാനം, നീതി, ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ എന്നിവ പരിപോഷിപ്പക്കുന്നതിന് ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ കൂടി ക്കാഴചാവേളയില്‍ ഇരുവരും ഊന്നിപ്പറഞ്ഞുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പ് വെളിപ്പെടുത്തി. ബഹറിനില്‍ കുടിയേറ്റക്കാരായ നിരവധി ക്രൈസ്തവര്‍ക്ക് നല്കപ്പെട്ടിരിക്കുന്ന സ്വാഗതത്തിന് വത്തിക്കാന്‍റെ അധികാരികള്‍, തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന ഈ സംഭാഷണവേളയില്‍, രാജാവ് ഷെയ്ക് ഹമദ് ബിന്‍ ഇസ അല്‍ഖലീഫയ്ക്ക് നന്ദി പ്രകാശിപ്പിച്ചുവെന്നും വിജ്ഞാപനം വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.