2008-06-23 11:47:19

അമ്പതാം അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ് 2012-ല്‍ ഡബ്ലിനില്‍.


അടുത്ത അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ് 2012-ല്‍ അയര്‍ല൯ഡിന്‍റെ തലസ്ഥാനനഗരിയായ ഡബ്ലിനില്‍ നടക്കുമെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ അറിയിച്ചു. നാല്പത്തിയൊ൯പതാം ദേശാന്തര ദിവ്യകാരുണ്യകോണ്‍ഗ്രസ് കാനഡയിലെ ക്വെബക്കില്‍ സമാപിച്ച ജൂണ്‍ 22 ഞായറാഴ്ചത്തെ സാഘോഷമായ സമൂഹബലിയിലെ, വത്തിക്കാനില്‍നിന്ന് ഉപഗ്രഹ ടെലവിഷ൯മാര്‍ഗ്ഗം നടത്തിയ, വചനപ്രഘോഷണത്തിലാണ് പാപ്പാ അമ്പതാം അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ വര്‍ഷവും വേദിയും പ്രഖ്യാപിച്ചത്. "പ്രിയ സുഹൃത്തുക്കളേ", മാര്‍പാപ്പ പറഞ്ഞു, "സഭാജീവിതത്തിലെ ശ്രദ്ധേയമായ ഈ സംഭവം അതിന്‍റെ പരിസമാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ 2012-ല്‍ ഡബ്ലി൯നഗരത്തില്‍ നടക്കാനിരിക്കുന്ന അടുത്ത അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയില്‍ എന്നോടോരുമിക്കാ൯ ഞാ൯ നിങ്ങളേവരെയും ക്ഷണിക്കുന്നു. ഈ സഭാത്മക സംഗമത്തിന് ആതിഥ്യംവഹിക്കാ൯ ഒരുങ്ങുന്ന ഐറിഷ്ജനതയ്ക്ക് ഊഷ്മള അഭിവാദനമേകാ൯ ഞാ൯ ഈ അവസരം വിനിയോഗിക്കുന്നു. അവര്‍ അടുത്ത കോണ്‍ഗ്രസ്, അതില്‍ സംബന്ധിക്കുന്ന എല്ലാവരോടുമൊത്ത്, സ്ഥായിയായ ആദ്ധ്യാത്മിക നവീകരണത്തിന്‍റെ ഒരു ശ്രോതസ്സായി കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്".

 








All the contents on this site are copyrighted ©.